
ഖത്തറില്‍ കോവിഡ് കേസുകള്‍ ഒരു ലക്ഷത്തോട് അടുക്കുകയാണ്. ഇന്ന് മാത്രം 546 പുതിയ കേസുകളാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 93,898 ആയി ഉയര്‍ന്നു. നിലവില്‍ 6314 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്ന് അഞ്ച് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് മരിച്ച കോവിഡ് രോഗികളുടെ എണ്ണം 133 ആയി.
അതേസമയം രാജ്യത്ത് 1,614 പേര്‍ പുതിയതായി രോഗമുക്തരായതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 4,677 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി. ഇത് 386,111 ആയി. 9 പേര്‍ ഇന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലേക്ക് മാറ്റി. ഇതോടെ നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ഉള്ളവരുടെ എണ്ണം 164 ആയി. അതേസമയം 62 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 706 ആയി.
Post Your Comments