ബീജിംഗ് : ചൈനയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക ദുരന്തം, ഇന്ത്യയുടെ പാത പിന്തുടര്‍ന്ന് ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്‌കരണം ഏറ്റെടുത്ത് യൂറോപ്യന്‍ രാഷ്ട്രങ്ങള്‍.
അമേരിക്ക തുടക്കമിട്ട വാണിജ്യ യുദ്ധം ഇന്ത്യക്ക് പുറമെ യൂറോപ്യന്‍ രാജ്യങ്ങളും ഏറ്റെടുത്തു തുടങ്ങി. ഇതോടെ ചൈനയെ കാത്തിരിക്കുന്നത് വന്‍ സാമ്പത്തിക ദുരന്തമായിരിക്കുമെന്നും സൂചനയുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ചൈനയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ചൈനയ്‌ക്കെതിരെ യൂറോപ്യന്‍ യൂണിയനും നടപടി സ്വീകരിച്ചാല്‍ പിന്നെ വന്‍ പ്രതിസന്ധിയിലാകും.
read also : ചൈനീസ് ഉത്പ്പന്നങ്ങള്‍ : ചൈനയ്ക്ക് ഇരുട്ടടി നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
നിരോധിച്ച ആപ്പുകള്‍ വിപിഎന്‍ വഴി സന്ദര്‍ശിക്കാനാകുമെന്നുള്ള വാദത്തിലും വലിയ കഴമ്പില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം, അത് വളരെ കുറച്ചു ശതമാനം പേരെ ഉപയോഗിക്കൂ. മറ്റുള്ളവരെല്ലാം, ഇവയ്ക്കു പകരം എന്തുണ്ടെന്ന് അന്വേഷിക്കുന്നവരായിരിക്കും. ആഭ്യന്തരമായി വികസിപ്പിച്ചെടുക്കുന്ന ആപ്പുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കളംപിടിക്കുമെന്നു കരുതുന്നവരും ഉണ്ട്
ചൈനീസ് ആപ്പുകളുടെ നിരോധനം കമ്പനികള്‍ക്ക് വന്‍ തിരിച്ചടി തന്നെയാണ് നല്‍കുന്നത്. അവര്‍ക്ക് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ നഷ്ടപ്പെടുമെന്നതു കൂടാതെ, അവയുടെ ആഗോള മൂല്യത്തിലും ഇടിവു സംഭവിക്കും. കൂടാതെ, ആഗോള തലത്തില്‍ തന്നെ ഇതൊരു പുതിയ തുടക്കവുമാകാം- കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ ചൈനീസ് ആപ്പുകളെ പുറത്താക്കി തുടങ്ങിയേക്കാം.
Post Your Comments