![arrest](/wp-content/uploads/2020/04/arrest.jpg)
കാസര്‍കോട്: കാറില്‍ മാരകായുധങ്ങളുമായി സഞ്ചരിച്ച രണ്ട് യുവാക്കളെ വിദ്യാനഗര്‍ എസ്.ഐ.എം വി. വിഷ്ണുപ്രസാദും സംഘവും അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. റോഡരികില്‍ സംശയാസ്പദമായി കണ്ട ഇവരെ എസ്. ഐ. വിശദമായി ചോദ്യം ചെയ്തതോടെയാണ് കാറില്‍ മാരകായുധങ്ങള്‍ കണ്ടത്.
കല്ലക്കട്ടയിലെ മുഹമ്മദ് അഷ്‌റഫ് (31), തളങ്കര കെ.കെ.പുറത്തെ കെ.എ. ഇംതിയാസ് (34) എന്നിവരെയാണ് ശനിയാഴ്ച്ച വൈകീട്ട് അഞ്ചോടെ മുട്ടത്തൊടിക്ക് സമീപം ബാരിക്കാടില്‍ വെച്ച് പിടിയിലായത്.ഇരുവരേയും കാറും മാരകായുധങ്ങളും കസ്റ്റഡിയിലെടുത്തു.
കുല്‍ഗാമില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു ഭീകരര്‍ക്ക് കോവിഡ്
അറസ്റ്റിലായ രണ്ട് പേരും നേരത്തെ മറ്റൊരു കേസിലെ പ്രതികളാണെന്നും ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും എസ് ഐ. വിഷ്ണു പ്രസാദ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ വര്‍ഗീസ്, ദാമോദരന്‍, അനുരാജ്, സിയാദ്, മോഹനന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post Your Comments