COVID 19Latest NewsNewsIndia

കോവിഡിനെ നിയന്ത്രിച്ച് പ്രതീക്ഷയുടെ തുരുത്തായി ധാരാവി: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയില്‍ റിപ്പോർട്ട് ചെയ്യുന്നത് നാമമാത്രമായ കേസുകൾ

മുംബൈ: കോവിഡിനെ പിടിച്ചുനിർത്തി ധാരാവി. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ഇവിടെ ഒരുമാസത്തിലേറെയായി നാമമാത്രമായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടക്കത്തില്‍ പ്രതിദിനം നൂറിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നിടത്ത് ഇപ്പോള്‍ പത്തില്‍ താഴെ രോഗികള്‍മാത്രം. ആകെ 2,323 പേര്‍ക്ക് രോഗം ബാധിച്ചെങ്കിലും 1700ലേറെ പേര്‍ രോഗമുക്തരായി. കൃത്യമായി ആസൂത്രണം ചെയ്തു നടത്തിയ കർമ പദ്ധതികളാണ് കോവിഡിന്റെ വളർച്ചാ നിരക്ക് കുറച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Read also: മിക്ക രോഗികളിലും വ്യത്യസ്തമായ രോഗലക്ഷണങ്ങൾ: രോഗം സ്ഥിരീകരിക്കാനും ചികിത്സ വൈകാനും കാരണമാകുന്നു: മുന്നറിയിപ്പ്

കോവിഡെന്ന മഹാമാരി തുടക്കത്തില്‍‌ ഏറ്റവും ആശങ്കപ്പെടുത്തിയത് ധാരാവിയെയാണ്. പത്ത് ലക്ഷത്തേോളം മനുഷ്യര്‍ അടുത്തടുത്തായി താമസിക്കുന്ന ഈ പ്രദേശത്ത് കോവിഡിനെ എങ്ങനെ പിടിച്ചുനിർത്താനാകും എന്നായിരുന്നു പ്രധാന സംശയം. ആരോഗ്യപ്രവര്‍ത്തകരുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും കഠിനപ്രയത്നമാണ് ധാരാവിയെ ആദ്യം തുണച്ചത്. വീടു വീടാന്തരം കയറിയുള്ള ബോധവത്കരണവും പരിശോധനകളും നടത്തിയിരുന്നു. രോഗലക്ഷണം കാണുന്നവരെ ഉടന്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലേക്കു മാറ്റി. ലോക്ഡൗണ്‍ ഇളവുകളുടെ ആദ്യഘട്ടത്തില്‍ ചേരിയിലെ താല്‍ക്കാലിക താമസക്കാര്‍ സ്വന്തം നാടുകളിലേക്കു മടങ്ങിയതും ധാരാവിക്ക് തുണയായി.

shortlink

Post Your Comments


Back to top button