നിലവിലെ ലക്ഷണങ്ങള്‍ കൂടാതെ പല രോഗികളിലും കണ്ട ചില ലക്ഷണങ്ങള്‍ പരിഗണിച്ച് കോവിഡ് ലക്ഷണങ്ങളുടെ കൂട്ടത്തിൽ ആറെണ്ണം കൂടെ ചേർത്തിരുന്നു. ആദ്യ ഘട്ടത്തില്‍ പനി, ജലദോഷം, ചുമ, ശ്വാസംമുട്ടല്‍ എന്നിവയായിരുന്നു കൊറോണയുടെ ലക്ഷണം. എന്നാൽ പിന്നീട് വയറിളക്കം, കഠിനമായ തലവേദന, ഛർദി എന്നിവയും ആളുകളിൽ കാണാൻ തുടങ്ങി. മറ്റ് ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയത് രോഗം സ്ഥിരീകരിക്കാനും ചികിത്സ വൈകാനും വരെ കാരണമാകുന്നു എന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.
വൈറസിന്റെ ജനതികവ്യതിയാനം മൂലമാണ് ഈ മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. പലപ്പോഴും വയറിളക്കവും മറ്റുമായി വരുന്ന രോഗിക്ക് ഭക്ഷ്യവിഷബാധയാകാം എന്ന് അനുമാനിക്കും. എന്നാല്‍ ഇത് കൊറോണ വൈറസ് ഗാസ്ട്രോ ഇന്റസ്റ്റൈനല്‍ ട്രാക്കില്‍ ആക്രമണം നടത്തുന്നതിന്റെ ലക്ഷണമാകാമെന്നാണ് വിദഗ്ദർ പറയുന്നത്. വയറിളക്കം ഉണ്ടാകുന്ന എല്ലാവര്‍ക്കും കോവിഡ് ആകണമെന്നുമില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കാണിച്ചാല്‍ സൂക്ഷിക്കണം എന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.
Post Your Comments