തിരുവനന്തപുരം • കോവിഡ് 19 സമ്പര്‍ക്ക വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. നാളെ രാവിലെ 6 മണിമുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. സമ്പര്‍ക്കവ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
നഗരസഭയിലെ 12ഓളം വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അടക്കം അടച്ചിടും. എല്ലാ സർക്കാർ ഓഫിസുകളും സ്ഥാപനങ്ങളും അടയ്ക്കും. മെഡിക്കൽ ഷോപ്പുകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി.
ഇന്ന് തിരുവനന്തപുരത്ത് സ്ഥിരീകരിച്ച 27 കേസുകളില്‍ 22 ഉം സമ്പര്‍ക്കത്തിലൂടെയായതോടെയാണ് നഗരം ആശങ്കയിലായത്.
Post Your Comments