മലപ്പുറം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. മഞ്ചേരിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ്(84)ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി.
സംസ്ഥാനത്ത് സമൂഹ വ്യാപനമുണ്ടെന്ന് ഇന്നലെ ഐ എം എ ( ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞിരുന്നു. 17 പേര്‍ക്കാണ് ഇന്നലെ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിലെ 4 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 11 ഡി.എസ്.സി.ക്കാര്‍ക്കും 4 സി.ഐ.എസ്.എഫ്.ക്കാര്‍ക്കും തൃശൂര്‍ ജില്ലയിലെ 4 ബി.എസ്.എഫ്.കാര്‍ക്കും ഇന്നലെ രോഗം ബാധിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിരുന്നു. കേരളത്തിൽ രോഗ ഉറവിടമറിയാത്തതായി എൺപതോളം കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്.
എടപ്പാളിൽ സെന്റിനൽ സർവെയ്‌ലൻസ് ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം വരാൻ പത്ത് ദിവസമെടുത്തു. സാധാരണ ഗതിയിൽ പത്ത് ദിവസം എടുക്കാറില്ല. ഈ പത്ത് ദിവസവും ഇവർ രോഗികളെ കണ്ടിട്ടുണ്ട്. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യ പ്രവർത്തകർക്കും വൈറസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിൽ അപകടസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞിരുന്നു
Post Your Comments