COVID 19Latest NewsKeralaNews

കൊല്ലത്ത് 16 പേര്‍ക്ക് കൂടി കോവിഡ്

കൊല്ലം • യു പി യില്‍ പോയി മടങ്ങിവന്ന ആള്‍ ഉള്‍പ്പടെ ജില്ലയില്‍ ശനിയാഴ്ച 16 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നും രണ്ടു പേരും. രണ്ടുപേര്‍ നാട്ടുകാരുമാണ്. ഒരാള്‍ യു പി സന്ദര്‍ശിച്ച ആളും.

കൊട്ടാരക്കര പുലമണ്‍ സ്വദേശി(81 വയസ്), ചിതറ സ്വദേശി(61), അഞ്ചല്‍ സ്വദേശി(35), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(44), നീണ്ടകര സ്വദേശി(33), വെട്ടിക്കവല തലച്ചിറ സ്വദേശി(35), കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി(33), അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി(33), തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി(25), കരിക്കോട് സ്വദേശി(18), ബന്ധുക്കളായ തേവലക്കര അരിനല്ലൂര്‍ സ്വദേശികള്‍(28 വയസ് 43 വയസ്), ചന്ദനത്തോപ്പ് സ്വദേശിനി(22), കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി(56), കവനാട് സ്വദേശി(25), പനയം പെരിനാട് സ്വദേശി(49).

കൊട്ടാരക്കര പുലമണ്‍ സ്വദേശി ജൂണ്‍ 23 ന് മൂത്രാശയ സംബന്ധമായ അസുഖം ഉണ്ടാവുകയും 24 ന് മകളും മഹാരാഷ്ട്രയില്‍ നിന്നും എത്തി ക്വാറന്റയിന്‍ പൂര്‍ത്തിയാക്കിയ സ്രവ പരിശോധന നടത്തി നെഗറ്റീവായ ഒരു അകന്ന ബന്ധുവുമായി ഗോകുലം മെഡിക്കല്‍ കോളജ് ഒ പി സന്ദര്‍ശിച്ചു. കണ്‍സട്ടിംഗിന് ശേഷം തിരികെ വീട്ടിലെത്തി. 29 ന് വീണ്ടും ഗോകുലം മെഡിക്കല്‍ കോളജില്‍ പോയി തിരികെ വീട്ടിലെത്തി. 30 ന് പനിയും ചുമയും വന്ന് വൈകുന്നേരം ഏഴിന് കൊട്ടാരക്കര വിജയ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. ജൂലൈ ഒന്നിന് വീണ്ടും ഗോകുലം മെഡിക്കല്‍ കോളജ് ഐ സി യുവില്‍ പ്രവേശിപ്പിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹം കൊട്ടാരക്കരയിലെ കടകളും കുന്നിക്കോട്ടെ ബേക്കറിയും സന്ദര്‍ശിക്കുക പതിവായിരുന്നു.

പുലമണ്‍ ജംഗ്ഷനില്‍ കട നടത്തുന്ന നീണ്ടകര സ്വദേശി എല്ലാ ദിവസവും ബൈക്കിലാണ് പോയിവരുന്നത്. പനിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംശയത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ സ്രവം നല്‍കി. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

ചിതറ സ്വദേശി ജൂണ്‍ 20 ന് സൗദിയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

അഞ്ചല്‍ സ്വദേശി ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി ജൂണ്‍ 18ന് നൈജീരിയയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

വെട്ടിക്കവല തലച്ചിറ സ്വദേശി ജൂണ്‍ 30 ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

കൊറ്റങ്കര പുനുക്കന്നൂര്‍ സ്വദേശി ജൂണ്‍ 25 ന് ആഫ്രിക്കയില്‍ നിന്നും എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി കടപ്പാക്കട ബ്രാഞ്ചിലെ ജീവനക്കാരനായ അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശി ഔദ്യോഗികാവശ്യങ്ങള്‍ക്കായി ട്രെിയിനില്‍ യു പി സന്ദര്‍ശിച്ചിരുന്നു. ജൂണ്‍ 30 ന് തിരിച്ചെത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

തൃക്കോവില്‍വട്ടം ചെറിയേല സ്വദേശി ജൂണ്‍ 28 ന് ദുബായില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

കരിക്കോട് സ്വദേശി യൂറോപ്പിലെ മാള്‍ഡോവയില്‍ നിന്നും ജൂണ്‍ 17 ന് എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ബന്ധുക്കളായ തേവലക്കര അരിനല്ലൂര്‍ സ്വദേശികള്‍ ഹൈദ്രാബാദില്‍ നിന്നും കാര്‍ മാര്‍ഗം ജൂണ്‍ 27 ന് നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.

ചന്ദനത്തോപ്പ് സ്വദേശിനി ജൂണ്‍ 30 ന് ദോഹയില്‍ നിന്നും എത്തി ആന്റിബോഡി ടെസ്റ്റ് പോസിറ്റീവായി.

കരുനാഗപ്പള്ളി പടനായര്‍കുളങ്ങര സ്വദേശി ജൂണ്‍ 30 ദോഹയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു.

കാവനാട് സ്വദേശി യു എ ഇ യില്‍ നിന്നും, പനയം പെരിനാട് സ്വദേശി ആഫ്രിക്കയില്‍ നിന്നും ജൂലൈ രണ്ടിന് എത്തിയവരാണ്.

ജില്ലയ്ക്ക് ആശ്വാസമായി ശനിയാഴ്ച 38 പേര്‍ക്ക് രോഗമുക്തി. നെടുമ്പന മിയ്യന്നൂര്‍ സ്വദേശി(46), മൈനാഗപ്പള്ളി തേവലക്കര സ്വദേശിനി(33), പള്ളിമുക്ക് സ്വദേശി(40), കൊറ്റങ്കര അലുംമൂട് സ്വദേശി(35), തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(42), ചാത്തന്നൂര്‍ സ്വദേശി(47), മൈനാഗപ്പള്ളി സ്വദേശി(32), അഞ്ചല്‍ കരിയ്ക്കം സ്വദേശിനി(30), കൂരീപ്പുഴ സ്വദേശി(24), ഇളമാട് അമ്പലമുക്ക് സ്വദേശി(41), ഏരൂര്‍ സ്വദേശി(50), കൊട്ടിയം സ്വദേശി(45), ഓച്ചിറ സ്വദേശിനി(30), അലയമണ്‍ സ്വദേശി(47), കണ്ണനല്ലൂര്‍ നിവാസികളായ ഒന്നര വയസുകാരിയും യുവതിയും(29), ക്ലാപ്പന സ്വദേശി(56), ഏരൂര്‍ സ്വദേശി(28), ശക്തികുളങ്ങര സ്വദേശി(59), ശാസ്താംകോട്ട സ്വദേശിനി(30), പെരുമണ്‍ സ്വദേശി(50), കുണ്ടറ കരീപ്ര(22), പട്ടാഴി(45), പൂത്തൂര്‍ സ്വദേശിനി(45), ചെറിയ വെളിനല്ലൂര്‍ സ്വദേശിനി(34), തേവലക്കര സ്വദേശി(37), തൊടിയൂര്‍ സ്വദേശി(53), പരവൂര്‍ സ്വദേശിനി(20), പത്തനാപുരം സ്വദേശി(22), മയ്യനാട് പുല്ലിച്ചിറ സ്വദേശി(23), പുനലൂര്‍ സ്വദേശി(ആറ് മാസം), കണ്ണനല്ലൂര്‍ സ്വദേശി(24), പടിഞ്ഞാറെ കല്ലട സ്വദേശി(27), തഴവ സ്വദേശി(52), കല്ലുംതാഴം സ്വദേശി(രണ്ടര), മൈലം സ്വദേശിനി(20), പട്ടാഴി സ്വദേശി(33), വെട്ടിക്കവല സ്വദേശി(40) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button