KeralaNewsGulf

വിമാത്താവളത്തിൽ കസേരിയിലിരുന്ന്​ അര മണിക്കൂർ ഉറങ്ങി​യത്​ മാത്രമാണ്​ ഷാജഹാന്റെ ഓർമ്മ; കണ്ണ്​ തുറന്നപ്പോൾ വിമാനം പോയി

ദുബായ്: ദുബായ് അന്താരാഷ്​ട്ര വിമാത്താവളത്തിലെ ടെർമിനൽ ബിയിലെ കസേരിയിലിരുന്ന്​ അര മണിക്കൂർ ഷാജഹാൻ ഉറങ്ങിയപ്പോൾ വിമാനം അതിന്റെ വഴിക്ക്​ പോയി. അരമണിക്കൂറത്തെ ഉറക്കത്തിന്റെ ഫലമായി ഷാജഹാൻ ഇന്നലെ രാത്രിയും ഉറങ്ങിയത്​ വിമാനത്താവളത്തിലാണ്​. വിസ റദ്ദായതിനാലും എമിഗ്രേഷൻ പൂർത്തിയായതിനാലും പുറത്തിറങ്ങാൻ കഴിയാത്ത ഷാജഹാന്​ ഇന്ന്​ രാത്രി കൂടി വിമാനത്താവളത്തിലെ കസേരയെ ആശ്രയിക്കേണ്ടി വരും. ഞായറാഴ്​ച പുറപ്പെടുന്ന എമിറേറ്റ്​സ്​ വിമാനത്തിൽ നാട്ടിലേക്ക്​ പോകാമെന്ന പ്രതീക്ഷയിൽ വിമാനത്താവളത്തിൽ ഉറക്കം നഷ്​ടപ്പെട്ട്​ കാത്തിരിക്കുകയാണ്​​ ഷാജഹാൻ. വൈകുന്നേരം അഞ്ച്​ മണിക്കായിരുന്നു വിമാനം.

4.30 വരെ കണ്ണ്​ തുറന്നിരുന്നതായി ഒാർമയുണ്ട്​. പിന്നീട്​ മയങ്ങിപ്പോയി. അര മണിക്കൂർ കഴിഞ്ഞ്​ കണ്ണ്​ തുറന്നപ്പോൾ കൂടെയുണ്ടായിരുന്ന യാത്രക്കാരെയൊന്നും കാണാനില്ല. അന്വേഷിച്ചപ്പോഴാണറിയുന്ന്​ താൻ പോകേണ്ടിയിരുന്ന ചാർ​േട്ടഡ്​ വിമാനം പറന്നുവെന്ന വിവരം. ഇനിയെന്ത്​ ചെയ്യുമെന്നറിയാത്ത ഷാജഹാൻ അധികൃതരുമായി ബന്ധപ്പെട്ടു. ആറ്​ വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്​ നാടണയാൻ കൊതിച്ചാണ്​​ തിരുവനന്തപുരം കാട്ടാക്കട അഹദ്​ മൻസിലിൽ ഷാജഹാൻ രാവിലെ എട്ടിന്​ വിമാനത്താവളത്തിൽ എത്തിയത്​. കെ.എം.സി.സി ആദ്യമായി ചാർട്ട്​ ചെയ്​ത എമിറേറ്റ്​സിന്റെ ജംബോ വിമാനത്തിൽ പുറപ്പെടാനായിരുന്നു ടിക്കറ്റെടുത്തിരുന്നത്​.

എമിഗ്രേഷൻ പൂർത്തിയായതിനാലും വിസ റദ്ധാക്കിയതിനാലും പുറത്തിറങ്ങാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഒടുവിൽ, കെ.എം.സി.സിയുടെ ഇടപെടലിനെ തുടർന്ന്​ അടുത്ത വിമാനത്തിൽ നാട്ടിലെത്തിക്കാമെന്ന്​ അധികൃതർ അറിയിച്ച ആശ്വാസത്തിലാണ്​ ഷാജഹാൻ. ഞായറാഴ്​ചയാണ്​ എമിറേറ്റ്​സി​​െൻറ അടുത്ത വിമാനം. ടിക്കറ്റ്​ റദ്ധാക്കിയതി​​െൻറ പിഴ തുക നൽകേണ്ടി വരും. ഭക്ഷണമാണ്​ പ്രശ്​നം. ടെർമിനലി​​െൻറ ഉള്ളിലായതിനാൽ മറ്റുള്ളവർക്ക്​ പ്രവേശനമില്ല. ഇവിടെ നിന്ന്​ ഭക്ഷണം കഴിക്കൽ മുതലാകുകയുമില്ല. എങ്കിലും കഴിച്ച​േല്ല പറ്റൂ എന്ന്​ ഷാജഹാൻ പറയുന്നു.

ടിക്കറ്റ്​ കൺഫേം ആകാത്തതിനാൽ ശനിയാഴ്​ച രാത്രിയും ഇതിനായുള്ള അന്വേഷണത്തിലായിരുന്നു. അതിനാൽ ഉറങ്ങാൻ കഴിഞ്ഞില്ല. പുലർച്ചെ തന്നെ അബൂദബിയിൽ നിന്ന്​ പുറപ്പെട്ട്​ ദുബൈയിൽ എത്തുകയും ചെയ്​തു. അതിനാലാണ്​ ഉറങ്ങിപ്പോയതെന്ന്​ 53കാരനായ ഷാജഹാൻ പറയുന്നു. ആറ്​ വർഷമായി അബൂദബിയിലാണ്​ ​േജാലി. പണി കുറവായതിനാലാണ്​ വിസ റദ്ധാക്കി നാട്ടിലേക്ക്​ തിരിക്കാൻ തീരുമാനിച്ചത്​. ആളെ കിട്ടാത്തതിനാൽ ഷാജഹാ​​െൻറ ലഗേജും ഇവിടെ നിന്ന്​ അയച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button