ഗാസിയാബാദ്: ഗാസിയാബാദില്‍ മെഴുകുതിരി ഫാക്ടറിയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ മൂന്ന് പേരുടെ നില അതീവഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും അടിയന്തിര ധനസഹായം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.
Post Your Comments