COVID 19KeralaNews

വ്യാപാരിയുടെ മകന് കൊവിഡ്; കോഴിക്കോട് വലിയങ്ങാടിയില്‍ നിയന്ത്രണങ്ങള്‍

കോഴിക്കോട് : കോഴിക്കോട്ടെ പ്രധാന വ്യാപാരകേന്ദ്രമായ വലിയങ്ങാടിയിൽ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം വലിയങ്ങാടിയിലെ കച്ചവടക്കാരനായ കൊളത്തറ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ്ത. ഇയാളുമായി  covidബന്ധപ്പെട്ട നൂറോളം പേരെ നീരീക്ഷണത്തിലാക്കി. 21 പേരാണ് ഇയാളുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. 72 പേര്‍ രണ്ടാംഘട്ട സമ്പര്‍ക്ക പട്ടികയിലുമുണ്ട്. എന്നാല്‍ ഇതില്‍ ആറ് പേര്‍ മാത്രമാണ് വലിയങ്ങാടിയില്‍ നിന്നുള്ളവരെന്ന് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം ചൂണ്ടിക്കാട്ടി. ഇയാളുടെ കടയുമായി നേരിട്ട് ബന്ധപ്പെട്ടുള്ളവരാണിത്.

നിരീക്ഷണത്തിലുള്ള മറ്റാര്‍ക്കും കാര്യമായ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഇയാളുടെ പിതാവിന് ചെറിയ പനിയുള്ളതിനാല്‍ ജാഗ്രതയിലാണ്. വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ച ഉടനെ തന്നെ കട അടപ്പിച്ചെങ്കിലും എവിടെനിന്നാണ് രോഗം ബാധിച്ചത് എന്നത് വ്യക്തമല്ലാത്തതിനാല്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

കോര്‍പ്പറേഷന്‍ പരിധിയിലെ വെള്ളയില്‍ കുന്നുമ്മലില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക്‌ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം നഗരത്തില്‍ വര്‍ധിക്കാന്‍ തുടങ്ങിയത്. ഇയാളുമായി സമ്പര്‍ക്കത്തില്‍ പെട്ട പോലീസുകാരും ആരോഗ്യ പ്രവര്‍ത്തകരുമടക്കം നിരീക്ഷണത്തിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കയച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം കല്ലായില്‍ ഗര്‍ഭിണിയായിരിക്കെ കോവിഡ് സ്ഥിരീകരിച്ച സ്ത്രീക്കും എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന് വ്യക്തമായിട്ടില്ല. ഇവരുടേയും സമ്പര്‍ക്കപ്പട്ടയില്‍ നൂറിലേറെ പേരുണ്ട്. അതുകൊണ്ട് തന്നെ കോര്‍പ്പറേഷന്‍ പരിധിയിലെ മൂന്ന് വാര്‍ഡുകളും ഒളവണ്ണയിലെ 19-ാം വാര്‍ഡും കണ്ടെയിന്‍മെന്റ് സോണായി മാറിയിട്ടുമുണ്ട്. ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കൂടിയതോടെ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ കോര്‍പ്പറേഷനും ആരോഗ്യ വിഭാഗവും പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button