
തിരുവനന്തപുരം: തിരുവനന്തപുരത്ത് അജ്ഞാത ജീവി നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കാട്ടാക്കടയിലാണ് സംഭവം. ഒരാഴ്ച മുന്പ് രണ്ട് ആടുകളെ കടിച്ചു കൊന്ന അജ്ഞാത ജീവിയെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അജ്ഞാതജീവിയെ ഭയന്ന് ഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് നാട്ടുകാര്‍.
വളര്‍ത്തുമൃഗങ്ങളെ കൊന്നത് ഒരാഴ്ച മുന്പാണ്. ആക്രമിച്ച മൃഗത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കണ്ടവരുടെയാരുടെയും കണ്ണില്‍ നിന്ന് അജ്ഞാത ജീവിയുടെ രൂപം മാഞ്ഞുപോയിട്ടില്ല. പുലിയാണെന്ന് ചിലര്‍, നരിയാണെന്ന് മറ്റുചിലര്‍, അതല്ല കാട്ടുപൂച്ചയെന്ന് വേറെ ചിലര്‍.
ALSO READ: കോവിഡ് പ്രതിസന്ധി; തെരഞ്ഞെടുത്ത റൂട്ടുകളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസിന് അനുമതി നൽകിയേക്കും
ആകെ അവശേഷിക്കുന്നത് ചുവരുകളിലെ കുറെ പാടുകള്‍ മാത്രമാണ്. അജ്ഞാത ജീവിയുടെ ആക്രമണം ഭയന്ന് വളര്‍ത്തുമൃഗങ്ങളെ വിറ്റവര്‍ വരെയുണ്ട് ഇപ്പോള്‍ നാട്ടില്‍. കഴിഞ്ഞ ശനിയാഴ്ചയാണ് അജ്ഞാത ജീവി രണ്ട് ആടുകളെ കടിച്ചു കൊന്നത്. നാട്ടുകാരെ പേടിപ്പിക്കുന്ന മൃഗത്തിനായി വനം വകുപ്പും അന്വേഷണം തുടരുകയാണ്.
Post Your Comments