Latest NewsSaudi ArabiaNews

മാ​ധ്യ​മ​ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ജ​മാ​ല്‍ ഖ​ഷോ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ചു

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍റെ ര​ണ്ട് സ​ഹാ​യി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും

അ​ങ്കാ​റ: സൗ​ദി​യി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന ജ​മാ​ല്‍ ഖ​ഷോ​ഗി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ല്‍ വി​ചാ​ര​ണ തുടങ്ങി. തു​ര്‍​ക്കി​യി​ലെ ഇ​സ്താം​ബു​ള്‍ പ്ര​വി​ശ്യ​യി​ലു​ള്ള കോ​ട​തി​യി​ലാ​ണ് 20 സൗ​ദി പൗരന്മാരുടെ വി​ചാ​ര​ണ തുടങ്ങിയത്.

സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍റെ ര​ണ്ട് സ​ഹാ​യി​ക​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. 2018 ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​ണ് ഇ​സ്താം​ബു​ളി​ലെ സൗ​ദി കോ​ണ്‍​സു​ലേ​റ്റി​ല്‍​വ​ച്ച്‌ ഖ​ഷോ​ഗി​യെ വ​ധി​ച്ച​ത്. മൃ​ത​ദേ​ഹ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പോ​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ALSO READ: ചൈന അതിർത്തിയിൽ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്കൊപ്പം നില്‍ക്കുന്ന നരേന്ദ്ര മോദിജിയുടെ ചിത്രം രാജ്യ സ്നേഹികളായ ഓരോ ഇന്ത്യക്കാരന്റെയും മനസു നിറച്ചു;- വി. മുരളീധരന്‍

കേ​സി​ല്‍ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ സൗ​ദി പ്ര​ത്യേ​കം വി​ചാ​ര​ണ​ ന​ട​ത്തി വി​ധി പ്ര​സ്താ​വി​ച്ചി​രു​ന്നു. അ​ഞ്ചു​പേ​ര്‍​ക്ക് വ​ധ​ശി​ക്ഷ​യും മൂ​ന്നു​പേ​ര്‍​ക്ക് ത​ട​വു​മാ​ണ് വി​ധി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍, സൗ​ദി​യി​ല്‍ ര​ഹ​സ്യ​മാ​യി​ന​ട​ന്ന വി​ചാ​ര​ണ​ക്കെ​തി​രേ വ്യാ​പ​ക വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍​ തു​ര്‍​ക്കി​യി​ലും വി​ചാ​ര​ണ ന​ട​ക്കു​ന്ന​ത്. കു​റ്റാ​രോ​പി​ത​ര്‍​ക്കാ​യി തു​ര്‍​ക്കി നേ​ര​ത്തെ അ​റ​സ്റ്റ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button