തിരുവനന്തപുരം: ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ ഗൗരവകരമായ നടപടി ഉണ്ടായില്ലെന്ന് കേരളം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. പ്രതികളെ ഇന്ത്യന്‍ കോടതിയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന വിധി ഞെട്ടിക്കുന്നതാണെന്നും നമ്മുടെ പൗരന്മാര്ക്ക് സാധ്യമായ നീതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുറ്റവാളികള്‍ ഇറ്റലിയിലെ കോടതിയില്‍ നീതിപൂര്‍വ്വക മായി വിചാരണ ചെയ്യപ്പെടുമെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഇന്ത്യാഗവണ്മെന്റ് സമ്മര്ദ്ദമുയര്ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read also: കുന്തമുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനിടെ സ്രാവ് അക്രമിച്ചു ; മുങ്ങല്‍ വിദഗ്ധന്‍ ദാരുണാന്ത്യം
മരിച്ചവരുടെ കുടുംബങ്ങളുടെയും കേരളത്തിലെ ജനങ്ങളുടെയും ദുഃഖം ട്രിബ്യൂണലിന്റെ ഈ വിധി മൂലം കൂടി. സുപ്രീംകോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാ ങ്മൂലമനുസരിച്ച് ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ പോകാന്‍ കഴിയില്ല. കേസില്‍ മതിയായ നഷ്ടപരിഹാരം ലഭിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ട്രിബ്യൂണല്‍ വിധിച്ചിട്ടുണ്ട്. അതുകൊണ്ട് വിലപ്പെട്ട രണ്ട് ജീവന് നഷ്ടപ്പെട്ടതിന്, ഉയര്‍ന്ന നഷ്ടപരിഹാരം ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. കൂടിയാലോചനകളിലൂടെ ഇതു സാധ്യമാകുന്നില്ലെങ്കില്‍ നിശ്ചിത സമയപരിധിക്കകം ട്രിബ്യൂണലിനെ സമീപിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
Post Your Comments