തിരുവനന്തപുരം: സംസ്ഥാനത്ത് സോളാര്‍ വൈദ്യുതി പദ്ധതിയുടെ മറവില്‍ ആയിരംകോടിയുടെ അഴിമതിയെന്ന് യുവമോര്‍ച്ചാ സംസ്ഥാന വൈസ്പ്രസിഡന്റ് ജെ.ആര്‍.അനുരാജ് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേയ്ക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം സൗജന്യമായി പ്ലാന്റ് സ്ഥാപിക്കും എന്ന് പറഞ്ഞ കെ.എസ്.ഇ.ബി. പദ്ധതി അട്ടിമറിച്ച് റ്റാറ്റയ്ക്ക് കോടികളുടെ അഴിമതി കൊയ്യാന്‍ അവസരം സൃഷ്ടിക്കുകയാണെന്ന് പറഞ്ഞു.
കെ.എസ്.ഇ.ബി.യെ ഉപയോഗിച്ച് ചെയ്യുന്ന അഴിമതിയുടെ പിന്നില്‍ മുഖ്യമന്ത്രി, വ്യവസായമന്ത്രി, വൈദ്യുതി മന്ത്രിയുമാണ് മറ്റ് കമ്പിനികളെ ഒഴിവാക്കുവാന്‍ ടെന്‍ണ്ടര്‍ വ്യവസ്ഥകള്‍ മാറ്റി റാറ്റയെ മാത്രം കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരളത്തില്‍ ഒരു കിലോവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഉല്‍പാദകന്‍ മറ്റു സംസ്ഥാനങ്ങളിലേക്കാള്‍ പതിനായിരം മുതല്‍ പതിനെട്ടായിരം രൂപ അധികം നല്‍കണം.
ഉപഭോക്താവ് കെ.എസ്.ഇ.ബിയില്‍ നിന്ന് വാങ്ങുമ്പോഴും ഇത് തന്നെയാണ് അവസ്ഥ 50 മെഗാവാട്ട് ഉല്‍പാദിപ്പിക്കാന്‍ 90 കോടിയിലേറെരൂപ അധികം നല്‍കേണ്ട ഗതികേടാണ് സംസ്ഥാനത്തുള്ളത്. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി.വിഷ്ണു സംസാരിച്ചു. മാര്‍ച്ചില്‍ ജില്ലാ ജന.സെക്രട്ടറി പാപ്പനംകോട് നന്ദു അദ്ധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി ആനന്ദ്.എസ്.എം, മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത്, സൂരജ് എന്നിവര്‍ നേതൃത്വം നല്‍കി.
Post Your Comments