പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ രാജിവച്ചു. രാജി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രാണ്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഫിലിപ്പെയ്ക്ക് പകരം സെന്റര്‍ റൈറ്റ് മേയര്‍ ജീന്‍ കാസ്റ്റെക്‌സ് പുതിയ മന്ത്രിസഭയെ നയിക്കും. 2017 മേയ് 15നാണ് സെന്റര്‍ റൈറ്റ് റിപ്പബ്ലിക്കന്‍ മേയറായ എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. കുറച്ചുനാളുകളായി ഫ്രഞ്ച് സര്‍ക്കാരില്‍ മന്ത്രിസഭ പുനസംഘടന നടക്കുമെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു.
പ്രാദേശികമായ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും ഫിലിപ്പെയുടെ രാജിയ്ക്ക് കാരണമായി.പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വേണ്ടത്ര മികവ് പ്രകടിപ്പിക്കാന്‍ കഴിയാതെപോയതാണ് പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നിലെന്നാണ് സൂചന. സര്‍ക്കാരിന്റെ രാജി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രസിഡന്റിനേക്കാള്‍ ജനപ്രീതിയുള്ള നേതാവെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന ആളാണ് ഫിലിപ്പെ എങ്കിലും കഴിഞ്ഞയാഴ്ച നടന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ഫലമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്.
വ്യാപാരിയില്‍ നിന്ന് പണം തട്ടിയ അഭിഭാഷകനുള്‍പ്പെടെയുള്ള ഹണിട്രാപ് സംഘം അറസ്റ്റിൽ
ഇന്നലെയാണ് ഫിലിപ്പെ, മാക്രോണിനെ സന്ദര്‍ശിച്ച് രാജിസന്നദ്ധത അറിയിച്ചത്. 2017 മേയ് 15നാണ് സെന്റര്‍ റൈറ്റ് റിപ്പബ്ളിക്കന്‍ മേയറായ എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.കുറച്ചുനാളുകളായി ഫ്രഞ്ച് സര്‍ക്കാരില്‍ മന്ത്രിസഭ പുനസംഘടന നടക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം, അഞ്ചുവര്‍ഷത്തേക്ക് അധികാരമേല്‍ക്കുന്ന മന്ത്രിസഭയില്‍, ഈ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രധാനമന്ത്രിയെ മാറ്റിനിയമിക്കുന്നത് ഫ്രാന്‍സില്‍ സാധാരണമാണ്.
Post Your Comments