സോപോര്‍: സമൂഹ മാദ്ധ്യമങ്ങളിലൂടെ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയതിനെ തുടര്‍ന്ന് കശ്മീര്‍ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനെ ജമ്മുകശ്മീര്‍ പോലീസ് അറസ്റ്റുചെയ്തു. താഹിര്‍ നസീര്‍ എന്ന വ്യക്തിയെയാണ് സോപോര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്വയം പോസ്റ്റുകളിറക്കി സൈന്യത്തിനേയും രാജ്യത്തേയും കശ്മീരിനേയും അപകീര്‍ത്തിപ്പെടുത്തിയതിന് തെളിവുലഭിച്ചതായും പോലീസ് അറിയിച്ചു.
സമൂഹമാദ്ധ്യമങ്ങളിലെ നിരീക്ഷണം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് പോലീസ് നടപടി. സംസ്ഥാനത്തെ വിഷയങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണം നടത്തുന്ന വര്‍ക്കെതിരെ നിയമനടപടി എടുക്കുമെന്ന് പോലീസ് നേരത്തെ തന്നെ സൂചന നല്കിയിരുന്നു. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുന്ന പോലീസിനും സൈന്യത്തിനും എതിരായ പോസ്റ്റുകള്‍ ശ്രദ്ധയില്‍ പെട്ടതോടെയാണ് നടപടിയെടുക്കാന്‍ പോലീസ് തീരുമാനിച്ചത്.
സമൂഹമാദ്ധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്ന് പോലീസ് പറഞ്ഞു.സര്‍ക്കാറിന്റെ നിര്‍ദ്ദേശങ്ങള്‍ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന തരത്തില്‍ പ്രചരിപ്പിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സോപോര്‍ പോലീസ് പറഞ്ഞു.
Post Your Comments