പാലക്കാട്: കോവിഡ് രോഗി ഫലം വരുന്നതിന് മുൻപ് കടന്നുകളഞ്ഞു. ഇദ്ദേഹത്തെ കോഴിക്കോട്- കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസില്‍ വെച്ചാണ് പിടികൂടിയത്. പാലക്കാട് തൃത്താലയിൽ നിന്നും കോഴിക്കോട് വരെ ബൈക്കിൽ സുഹൃത്തിനൊപ്പമാണ് യാത്ര ചെയ്‌തത്. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്ന് 23നാണ് ഇയാൾ എത്തിയത്. തുടർന്ന് തൃത്താലയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.
Read also: കോവിഡ്: പോലീസുകാരുടെ യാത്രകൾക്കും കർശന നിയന്ത്രണം
ഈ മാസം 30നാണ് സ്രവം പരിശോധനക്ക് അയച്ചത്. ഇന്ന് വൈകുന്നേരം ഫലം വന്നപ്പോൾ ഇദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും തൃത്താലയിലുണ്ട് എന്ന് പറയുകയായിരുന്നു. എന്നാല്‍ ഉച്ചയോടെ തന്നെ സുഹൃത്തിനൊപ്പം ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു. യാത്രക്കിടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടിയില്‍ വെച്ചാണ് ബസ് തടഞ്ഞ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
Post Your Comments