കൊച്ചി: എറണാകുളം നഗരത്തിലെ അഞ്ച് പ്രദേശങ്ങളെ കൂടി കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു. പാലാരിവട്ടം നോര്‍ത്ത്, കാരണക്കോടം, ചക്കരപ്പറമ്പ്, ഗിരിനഗര്‍, പനമ്പിള്ളി നഗര്‍ മേഖലകളാണ് കണ്ടെയിന്മെന്റ് സോണാക്കിയത്. തൃക്കാക്കര നഗരസഭയിലെ ( 28), പറവൂര്‍ നഗരസഭയിലെ (8), കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡും കണ്ടെയിന്മെന്റ് സോണാണ്. എറണാകുളം ജില്ലയിൽ ഇന്ന് 13 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
Post Your Comments