KeralaLatest NewsNews

രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴിയെടുക്കുന്നു

കൊച്ചി: തന്റെ നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുന്നു. ഇവരുടെ കൊച്ചിയിലെ വീട്ടിലെത്തിയാണ് മൊഴിയെടുക്കുന്നത്. ‘ബോഡി ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെ രഹ്നാ ഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്‍റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പോലീസിൽ പരാതി നൽകിയിരുന്നു. പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button