MollywoodLatest NewsKeralaCinemaNewsIndiaEntertainment

സാരിയില്‍ മനോഹരിയായി ‘ഓള്’ എന്ന സിനിമയിലൂടെ നായികയായി മാറിയ എസ്തര്‍.

നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു

നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചുവെങ്കിലും ജീത്തു ജോസഫിന്റെ ദൃശ്യം സിനിമയിലൂടെയാണ് എസ്തര്‍ ശ്രദ്ധ നേടിയത്. പക്ഷേ 2014 ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തര്‍ ഏവര്‍ക്കും സുപരിചിതയായത്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ മകളായിട്ടാണ് എസ്തര്‍ അഭിനയിച്ചത്.ബാലതാരമായിട്ടാണ് തുടക്കമെങ്കിലും ഷാജി എന്‍.കരുണ്‍ സംവിധാനം ചെയ്ത ‘ഓള്’ എന്ന സിനിമയിലൂടെ എസ്തര്‍ നായികയായും മാറി.

കോക്ടെയില്‍, വയലിന്‍, ഡോക്ടര്‍ ലൗ, മല്ലു സിങ്, ഓഗസ്റ്റ് ക്ലബ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് എസ്തര്‍. ദൃശ്യത്തിലെ അനുമോളില്‍നിന്നും എസ്തര്‍ ഇപ്പോള്‍ ഒരുപാട് മാറി. സാരിയിലുളള എസ്തറിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഫൊട്ടോയില്‍ വളരെ മനോഹരിയായിട്ടാണ് എസ്തറുളളത്. ഇന്‍സ്റ്റഗ്രാമിലാണ് എസ്തര്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുളളത്.മോഹന്‍ലാലിന്റെ തന്നെ ‘ഒരു നാള്‍ വരും’ എന്ന ചിത്രത്തിലൂടെയാണ് എസ്തര്‍ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെയും സമീറ റെഡ്ഢിയുടെയും മകളായിട്ടാണ് അഭിനയിച്ചത്.

വിവിധ ഭാഷകളിലായി ഇതിനോടകം 29 ചിത്രങ്ങളില്‍ എസ്തര്‍ അഭിനയിച്ചു കഴിഞ്ഞു. പഠനത്തോടൊപ്പം അഭിനയവും ഒന്നിച്ചുകൊണ്ടുപോകാനുളള തീരുമാനത്തിലാണ് എസ്തര്‍.

shortlink

Post Your Comments


Back to top button