ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര തലത്തില്‍ ചൈനക്കെതിരെ പ്രക്ഷോഭം കനക്കുന്നു. ചൈനയ്‌ക്കെതിരെ വിവിധ രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയില്‍ പ്രകടനം നടത്തി. എന്നാൽ ലോകമെമ്പാടും ഇന്ത്യയ്ക്ക് വൻ പിന്തുണയാണ് ലഭിക്കുന്നത്.
സ്വന്തം നാട്ടില്‍ ചൈന നടത്തുന്ന അതിക്രമങ്ങളെ തുറന്നുകാട്ടിയുമാണ് വിവിധ ജനതകള്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നത്. സംയുക്തമായി ന്യൂയോര്‍ക്ക് നഗരത്തില്‍ നടന്ന പ്രകടനത്തില്‍ ഇന്ത്യക്കാര്‍ക്കൊപ്പം തായ്വാന്‍, ടിബറ്റ് എന്നീ രാജ്യത്തുനിന്നുള്ള പൗരന്മാരും പങ്കെടുത്തു. ചൈനക്കെതിരെ വ്യാപാര നിരോധനവും ടിബറ്റിന്റെ സ്വാതന്ത്ര്യവും തായ്വാനുള്ള പിന്തുണയുമാണ് പ്രതിഷേധത്തില്‍ ഉയര്‍ന്നുകേട്ടത്.
വിവിധ രാജ്യങ്ങളില്‍ നിന്നും അമേരിക്കയിലെത്തി അവിടത്തെ പൗരത്വം നേടിയവരാണ് സ്വന്തം നാട്ടിലെ ചൈനീസ് ക്രൂരതകള്‍ക്കെതിരെ പ്രസംഗിച്ചത്. എല്ലാവരും കയ്യില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിപ്പിടിച്ചും മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റി. ചൈനയെ എല്ലാ മേഖലകളിലും നിരോധിക്കണമെന്ന ആവശ്യമാണ് എല്ലാവരും ഉന്നയി ക്കുന്നത്. 3-ടി എന്ന ആശയമാണ് എല്ലാവരും ഉയര്‍ത്തിയത്. ആദ്യത്തേത് ബോയ്‌ക്കോട്ട് ട്രേഡ് വിത്ത് ചൈന എന്നതാണ്. രണ്ടാമത്തേത് ടിബറ്റിന്റെ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യമെന്നതും മൂന്നാമത്തേത് ടോട്ടല്‍ സപ്പോര്‍ട്ട് ടു തായ്‌വാന്‍ എന്നതുമാണ്.
ALSO READ: എസ്റ്റേറ്റ് തൊഴിലാളി യുവതിയെ ഒളിഞ്ഞിരുന്ന് പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസ്
ഇന്ത്യയ്ക്ക് നേരെ ലഡാക്കില്‍ ചൈന നടത്തിയ അതിക്രമത്തെ തുടര്‍ന്നാണ് ഹിമാലയന്‍ മേഖലയിലെ ചെറു രാജ്യങ്ങളും കാലങ്ങളായി ചൈനയുടെ അതിക്രമം സഹിക്കുന്ന തായ്‌വാനും രംഗത്തുവന്നത്. കൊറോണ വൈറസിനെ ലോകത്താകമാനം പരത്തിയെന്ന പേരില്‍ അമേരിക്ക കടുത്ത ശത്രുത വച്ചുപുലര്‍ത്തുന്നതും ചൈനയെ എതിര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് വലിയ സഹായം ആയിരിക്കുകയാണ്.
Post Your Comments