കോട്ടയം: ബെംഗളൂരുവിൽ നിന്നെത്തി ക്വാറന്റീൻ പൂർത്തിയാക്കിയെങ്കിലും യുവതിയെയും മക്കളെയും ഏറ്റെടുക്കാൻ തയ്യാറാകാതെ ബന്ധുക്കൾ. കുറവിലങ്ങാട് നസ്രത്ത് ഹില്‍ സ്വദേശിനിയായ യുവതിയും (38) മക്കളായ 7 വയസ്സുകാരിയും 4 വയസ്സുകാരനുമാണ് അഭയത്തിന് ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോയത്. ഒന്നര വർഷമായി ബെംഗളൂരുവിൽ നഴ്സിങ് ജോലി ചെയ്തുവരുന്ന യുവതി കുട്ടികളുമായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ എത്തിയത്. പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽ 2 ആഴ്ച കഴിഞ്ഞ ശേഷം ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവ് എത്തി ഇവരെ വിളിച്ചുകൊണ്ടുവന്നെങ്കിലും ഭാര്യവീടിന് സമീപം ഇവരെ നിർത്തിയ ശേഷം മുങ്ങി.
Read also: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചവരുടെ ചിത്രങ്ങളും പിഴസംഖ്യയും പുറത്തുവിട്ട് ദുബായ് അധികൃതർ
വീട് പൂട്ടിയ നിലയിലായിരുന്നു. അമ്മയെ ഫോണിൽ വിളിച്ചിട്ടും ലഭിച്ചില്ല. ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം എത്തിയാല്‍ താമസിപ്പിക്കാമെന്ന് അമ്മ നേരത്തെ പറഞ്ഞിരുന്നതായി യുവതി പറയുന്നു. ഒടുവിൽ വീട്ടില്‍ കയറാന്‍ കഴിയാതെ വന്നതോടെ സാന്ത്വനം ഡയറക്ടര്‍ ആനി ബാബുവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് ഇവർ കലക്ടറേറ്റില്‍ എത്തി. ഭക്ഷണം പോലും കഴിക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയ ഇവരെ ആനി ബാബു ഇടപെട്ട് ഇന്നലെ വൈകിട്ട് അഞ്ചോടെ താൽക്കാലിക സൗകര്യം ഒരുക്കി കളത്തിപ്പടിയിലെ കോവിഡ് സംരക്ഷണ കേന്ദ്രത്തിലാക്കുകയായിരുന്നു.
Post Your Comments