കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ക്ക് ഉപാധികളോടെ ജാമ്യം. മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. പ്രതികള്‍ കേരളം വിട്ട് പോകരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവയ്ക്കാനും കൂടാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ പ്രതികള്‍ എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ചയും ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
ഇതിനിടെ, കേസില്‍ പ്രതികളുപയോഗിച്ച വരന്റെ ചിത്രം പുറത്തുവന്നു. ടിക്ടോക് താരം യാസിറിന്റെ ചിത്രമാണ് അന്‍വര്‍ എന്ന പേരില്‍ ഉപയോഗിച്ചത്. വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞാണ് കാസര്‍കോട് സ്വദേശിയായ യാസിറിന്റെ ചിത്രങ്ങള്‍ അന്‍വര്‍ എന്ന പേരില്‍ ഷംനയ്ക്ക് അയച്ചുകൊടുത്തത്. യാസിറിനെ കൊച്ചിയില്‍ വരുത്തി പൊലീസ് മൊഴിയെടുത്തു. കേസുമായി ബന്ധമില്ലെന്നും പ്രതികളെ അറിയില്ലെന്നും യാസിര്‍ പറഞ്ഞു.
അതേസമയം താരത്തിന്റെ വീട്ടില്‍ സിനിമ നിര്‍മ്മാതാവ് എന്ന പേരില്‍ എത്തിയ ആളും വ്യാജനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തല്‍ പണിക്കാരന്‍ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ വ്യാജ വരന്റെ ഉമ്മയായി അഭിനയിച്ച അറസ്റ്റിലുള്ള മുഖ്യ പ്രതിയുടെ ഭാര്യയെയും ഇന്ന് ചോദ്യം ചെയ്തു.
അതേസമയം ഷംന കാസിമിന്റെ നമ്പര്‍ ദുരുപയോഗം ചെയ്ത് പശ്ചാത്തലത്തില്‍ പ്രോഡക്ഷന്‍ കണ്‍ട്രോളേഴ്‌സ് യൂണിയന് അപരിചിതരായവര്‍ക്ക് താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ നല്‍കരുതെന്ന് കാണിച്ച് ഫെഫ്ക കത്ത് നല്‍കി.
Post Your Comments