KeralaLatest NewsNews

ചാരിറ്റബിള്‍ ട്രസ്റ്റിലെ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി ; സ്ഥാപനത്തിന്റെ ഉടമയുടെ ഭര്‍ത്താവിനെതിരെ കേസ്

കോട്ടയം: അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. കോട്ടയം സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയിന്മേല്‍ സ്ഥാപനത്തിന്റെ ഉടമ ആനി വര്‍ഗീസിന്റെ ഭര്‍ത്താവും സ്ഥാപനം നടത്തിപ്പുകാരനുമായ ബാബു വര്‍ഗീസിനെതിരെ പൊലീസ് കേസെടുത്തു.

പീഡന പരാതി ഉയര്‍ന്നതോടെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ട് സ്ഥാപനത്തിലെ അന്തേവാസികളായ 17 പെണ്‍കുട്ടികളെ മാറ്റി. ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് പെണ്‍കുട്ടി പീഡന പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴി എടുത്തതിന് പിന്നാലെ കോട്ടയം എസ്പിക്ക് പരാതി കൈമാറുകയും, തുടര്‍ന്ന് ബാബു വര്‍ഗീസിനെതിരെ കേസ് എടുക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button