MollywoodLatest NewsEntertainment

വിവാഹത്തിന്റെ രേഖ ഞാൻ പുറത്തുവിടാം; വിവാദങ്ങള്‍ക്ക് മറുപടിയുമായി ശ്രീയ അയ്യർ

അതിലൊന്നാണ് എന്നെ വിവാഹം കഴിച്ചിട്ടില്ലാ എന്ന നുണ. വീടുവിട്ടിറങ്ങി വരേണ്ടി വന്ന ഞാനുമായി കക്ഷിക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നൂള്ളൂ എന്നു സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.

ചാനൽ അവതാരകയും ബോഡി ബിൽഡറായും ശ്രദ്ധിക്കപ്പെട്ട താരമാണ് ശ്രീയ അയ്യര്‍. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബിഗ് ബോസ് താരവുമായുള്ള പ്രണയവും വിവാഹവും പ്രണയത്തകർച്ചയുമെല്ലാം തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചയാകുകയാണ്. തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ച ഒരു ബന്ധമായിരുന്നു അതെന്ന്‍ ശ്രിയ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വാക്കുകള്‍ ചര്‍ച്ച ആയതോടെ മറുപടിയുമായി ബിഗ്‌ ബോസ് താരം ബഷീര്‍ ബഷി രംഗത്ത് എത്തി. തന്നെ വ്യക്തിഹത്യ ചെയ്തു, പരപുരുഷ ബന്ധം ആരോപിച്ചുമുള്ള ബിഗ് ബോസ് താരത്തിനും വിമര്ശകര്‍ക്കും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി പറയുകയാണ്‌ ശ്രിയ.

”വിവാഹത്തെ ചൊല്ലിയുള്ള വിവാദങ്ങൾ പലവുരു എന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എന്റെ കുടുംബത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അപ്പോഴെല്ലാം ഉൾവലിഞ്ഞു നിന്നത്, ഞാനായിട്ട് അറിയാത്തവരെ കൂടി അറിയിക്കേണ്ട എന്നു കരുതിയാണ്. പക്ഷേ അയാൾ ബിഗ് ബോസിൽ എത്തുകയും അദ്ദേഹത്തിന്റെ കുടുംബ ജീവിതം ചർച്ചയാകുകയും ചെയ്തപ്പോൾ എന്നെ ഒരിക്കൽ കൂടി ഇത്തരം ഗോസിപ്പ് ചർച്ചകളിലേക്ക് വലിച്ചിട്ടു. അയാൾ രണ്ടു പേരെ മാത്രമേ വിവാഹം ചെയ്തിട്ടുള്ളോ എന്നായിരുന്നു പലരുടേയും ചോദ്യം. അപ്പോഴും ഞാൻ വേദനയോടെ ഉൾവലിഞ്ഞു തന്നെ നിന്നു. ഇപ്പോൾ യൂട്യൂബ് ചാനൽ അഭിമുഖത്തിൽ ഞാന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും തകർ‌ന്നു പോയ പ്രണയത്തെക്കുറിച്ചും സംസാരിച്ചു. അപ്പോഴും ഞാനാരുടേയും പേര് വലിച്ചിഴച്ചില്ല. പക്ഷേ സോഷ്യൽ മീഡിയ ഏറ്റുപിടിച്ചു. അയാളുടെ തനിസ്വരൂപം പുറത്താകും എന്നു കണ്ടപ്പോൾ എനിക്കെതിരെ തിരിഞ്ഞു. ഞാന്‍ പറഞ്ഞതിനെയെല്ലാം നിഷേധിച്ചു എന്നു മാത്രമല്ല എനിക്കെതിരെ കടുത്ത ആരോപണങ്ങൾ തൊടുത്തു വിട്ടു. അതിലൊന്നാണ് എന്നെ വിവാഹം കഴിച്ചിട്ടില്ലാ എന്ന നുണ. വീടുവിട്ടിറങ്ങി വരേണ്ടി വന്ന ഞാനുമായി കക്ഷിക്ക് സൗഹൃദം മാത്രമേ ഉണ്ടായിരുന്നൂള്ളൂ എന്നു സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. പക്ഷേ സത്യം അതല്ല. സൗഹൃദത്തിനും അപ്പുറമായിരുന്നു ഞങ്ങളുടെ ബന്ധം.– ശ്രീയ വെളിപ്പെടുത്തി

”എല്ലാവർക്കും അറിയേണ്ടത് രണ്ടു കാര്യങ്ങളാണ്. ഞാനും ബിഗ് ബോസ് താരവുമായി പ്രണയത്തിലായിരുന്നോ എന്നും ഞങ്ങളുടെ വിവാഹം കഴിഞ്ഞോ എന്നുമാണ്? രണ്ടിനും അതേ എന്നാണ് ഉത്തരം. അയാളുടെ കുടുംബത്തെ മാനിച്ച് കൂടുതൽ പറഞ്ഞ് വഷളാക്കാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഞാനുമായി വെറുമൊരു സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഒരു ബന്ധവുമില്ലെന്നും പറഞ്ഞ് എന്നെ മോശക്കാരിയാക്കി ഇമേജ് സേഫാക്കി വയ്ക്കുന്നുണ്ട്. എനിക്ക് മറ്റു പുരുഷൻമാരുമായി ബന്ധമുണ്ടായിരുന്നു എന്നും ഞാൻ സൈക്കോയും സാഡിസ്റ്റും ആണെന്നും വരെ സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നെ വെറുമൊരു ഫ്രണ്ടാക്കി നല്ലപിള്ള ചമയുന്ന ആളോട് എനിക്കു ചോദിക്കാനുള്ളത് ‘നമ്മൾ തമ്മിൽ നടന്ന വിവാഹത്തിന്റെ രേഖ മതിയോ തെളിവായി’ എന്നാണ്.” താരം ചോദിച്ചു

വിവാഹശേഷം മറ്റു സൗഹൃദങ്ങള്‍ തുടര്‍ന്നതിനെ എതിർത്തപ്പോൾ തന്നെ ശാരീരകമായി ആക്രമിച്ച് നിശബ്ദയാക്കാനാണ് ശ്രമിച്ചതെന്നും ശ്രിയ പറഞ്ഞു.” ഒരിക്കൽ അയാളുടെ ഉപദ്രവത്തിൽ മൂക്കിന് ഗുരുതരമായി പരുക്കേറ്റു. മറ്റൊരിക്കൽ കാലിനാണ് പരുക്കേറ്റത്. ഒരുപാട് സഹിച്ചു. ഒരു കാര്യം മാത്രം പറയാം, ആ പ്രണയത്തകർച്ചയ്ക്ക് ശേഷം ഞാൻ‌ അനുഭവിച്ച വേദന ചില്ലറയൊന്നുമല്ല. യാഥാസ്ഥിതിക കുടുംബാംഗമാണ് ഞാൻ. പ്രണയം തകർന്ന് പോകാനൊരിടമില്ലാതെ വന്നപ്പോൾ ഒരുഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു. ” ഇനിയും അത് എല്ലാം ഓര്‍ക്കാന്‍ വയ്യെന്നും ശ്രിയ കൂട്ടിച്ചേര്‍ത്തു

shortlink

Post Your Comments


Back to top button