KeralaLatest NewsNews

താലൂക്കാശുപത്രിയിൽ പ്രസവവുമായി ബന്ധപ്പെട്ടെത്തിയ യുവതിക്ക് കോവിഡ്: ഡോക്ടർമാരടക്കം നിരീക്ഷണത്തിൽ

ചേര്‍ത്തല: പ്രസവവുമായി ബന്ധപ്പെട്ട് താലൂക്കാശുപത്രിയിലെത്തിയ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രസവ വാര്‍ഡിലുണ്ടായിരുന്ന പള്ളിത്തോട് സ്വദേശിനിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ പരിശോധിച്ച മൂന്നു ഡോക്ടര്‍മാരടക്കം 15 ജീവനക്കാര്‍ ക്വാറന്റീനിലാണ്. രോഗം സ്ഥിരീകരിച്ച യുവതിയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്കുമാറ്റി. സമ്പര്‍ക്കത്തിലൂടെയാണിവര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഉറവിടം കണ്ടെത്തിയിട്ടില്ല.

Read also: വികസിത രാജ്യങ്ങൾക്ക് പോലും കഴിയാത്ത നേട്ടം; ഇന്ത്യയിൽ കോവിഡ് വ്യാപനം തുടരുമ്പോഴും രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിലേക്ക്

ഇതിന്റെ പശ്ചാത്തലത്തിൽ പള്ളിത്തോട് പ്രദേശത്തും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. യുവതിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷണത്തിനും ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങി. ആശുപത്രിയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചൊവ്വാഴ്ച രാത്രിയിലാണ് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച സ്രവം പരിശോധനയ്ക്ക് അയച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button