ലക്‌നൗ: ഏറ്റുമുട്ടലില്‍ മരിച്ച സഹപ്രവര്‍ത്തകരുടെ ജീവന് പകരം ചോദിച്ച് ഉത്തര്‍പ്രദേശ് പോലീസ്. വികാസ് ദുബൈയുടെ ഗുണ്ടാ സംഘത്തിലെ മൂന്ന് പേരെ പോലീസ് വധിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയ ഗുണ്ടകളെ എത്രയും വേഗം പിടികൂടണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ മൂന്ന് ഗുണ്ടകളെ വധിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു.
ഡിഎസ്പി ദേവേന്ദ്ര മിശ്രയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇന്ന് പുലര്‍ച്ചെയാണ് വികാസ് ദുബൈയുടെ ഗുണ്ടാ സംഘത്തിലെ ആളുകളുമായി ഏറ്റുമുട്ടിയത്. എട്ട് പോലീസ് ഉദ്യോഗസ്ഥരാണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഒരു പ്രദേശവാസിക്കും അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു.
Post Your Comments