![](/wp-content/uploads/2020/06/corona-2.jpg)
ചെന്നൈ: ചെന്നൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫിസ് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. ഡിഎംകെ എംപി ജഗത് രക്ഷകിനെ ഇഡി ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഏഴ് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ ഓഫിസില്‍ ചോദ്യം ചെയ്‌തിരുന്നു. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് ജഗത് രക്ഷകിനെതിരെ ഇഡി നേരത്തെ കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്‌തത്. എംപിയെ ഉടന്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Post Your Comments