CinemaMollywoodLatest NewsKeralaIndiaBollywoodNewsHollywoodKollywood

എ ആര്‍ റഹ്മാനെ അമ്പരപ്പിച്ച് കീ ബോര്‍ഡില്‍ മായാജാലം കാണിക്കുന്ന കാഴ്ചയില്ലാത്ത പെൺകുട്ടി

തുമ്പി തുള്ളല്‍ എന്ന ഗാനത്തിന്‍റെ സിംഗിള്‍ ട്രാക്കാണ് പരിമിതികളെ മറികടന്ന് സഹാന മനോഹരമായി വായിച്ചിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്.പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്മാനെ അമ്പരപ്പിച്ച് ഡബിള്‍ സിന്തസൈസര്‍ കീ ബോര്‍ഡില്‍ മായാജാലം കാണിക്കുന്ന കാഴ്ചയില്ലാത്ത പെണ്‍കുട്ടി.
കാഴ്ചയില്ലാതെ പിയാനോ വായിക്കുകയും പാട്ട് പാടുകയും ചെയ്യുന്ന സഹാന നിരേനാണ് റഹ്മാനെ അമ്പരപ്പിച്ചത്. വിക്രമിന്‍റെ പുതിയ ചിത്രമായ കോബ്രയിലെ തുമ്പി തുള്ളല്‍ എന്ന ഗാനമാണ്ഡബിള്‍ സിന്തസൈസറിലൂടെ ഈ ബാലിക വായിച്ചത്. 2.20 സെക്കന്‍റ് വീഡിയോ ക്ലിപ്പാണ് എ ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്.തുമ്പി തുള്ളല്‍ എന്ന ഗാനത്തിന്‍റെ സിംഗിള്‍ ട്രാക്കാണ് പരിമിതികളെ മറികടന്ന് സഹാന മനോഹരമായി വായിച്ചിരിക്കുന്നത്.

വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധിയാളുകളാണ് സഹാനയ്ക്ക് അഭനന്ദനവുമായി എത്തിയിരിക്കുന്നത്. നാല് ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിട്ടുള്ളത്. വൈറലായ വീഡിയോ കണ്ട കോബ്ര ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ലളിത് കുമാര്‍ ഓഡിയോ സ്റ്റുഡിയോ റെക്കോര്‍ഡറാണ് സഹാനയ്ക്ക് സമ്മാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button