COVID 19Latest NewsKeralaNews

പിടിമുറുക്കി കോവിഡ് : സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 : സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ രോഗബാധ

തിരുവനന്തപുരം • സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 39 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്. ആറു സി.ഐ.എസ്.ഫ്കാര്‍ക്കും ഒരു വിമാനക്കമ്പനി ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു.

മലപ്പുറം – 35 , കൊല്ലം – 23 , ആലപ്പുഴ – 21 , തൃശൂര്‍ – 21 , കണ്ണൂര്‍ – 18 , എറണാകുളം – 17 , തിരുവനന്തപുരം – 17 , പാലക്കാട്‌ – 14 , കോട്ടയം – 14 , കോഴിക്കോട് – 14 , പത്തനംതിട്ട – 7 , കാസര്‍ഗോഡ്‌ – 7 , ഇടുക്കി – 2 , വയനാട് – 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

201 പേര്‍ രോഗമുക്തരായി. പാലക്കാട്‌ – 68 , പത്തനംതിട്ട – 29 , എറണാകുളം – 20 , കോട്ടയം – 16 , കണ്ണൂര്‍ – 13 , കാസര്‍ഗോഡ്‌ – 12 , കോഴിക്കോട് – 11 , മലപ്പുറം – 10 , വയനാട് – 10 , തൃശൂര്‍ – 5 , തിരുവനന്തപുരം – 5 , ആലപ്പുഴ – 2 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

2098 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 4964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,77011 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2894 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 378 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7306 സാമ്പിളുകളാണ് പരിശോധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button