![](/wp-content/uploads/2020/06/modi-border.jpg)
ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കും ചൈനയ്ക്കെതിരെ നടത്തിയ ഡിജിറ്റല്‍ സ്ട്രൈക്കും… ശത്രുരാജ്യങ്ങള്‍ക്ക് തക്കമറുപടി കൊടുത്ത ഇന്ത്യ ചൈനയ്ക്ക് ഉണ്ടാക്കിയത് ഭീമമായ നഷ്ടം. പുല്‍വാമ ഭീകരാക്രമണത്തിനു മറുപടിയായി ബാലാക്കോട്ടില്‍ വ്യോമസേന നടത്തിയ ‘സര്‍ജിക്കല്‍ സ്‌ട്രൈക്കിനു സമാനമാണ് ചൈനയ്ക്ക് എതിരെ ഇന്ത്യ നടത്തിയ ഡിജിറ്റല്‍ ആക്രമണം. ഇത് ഒരേസമയം, സൈനികേതരവും ദീര്‍ഘകാല ആഘാതമുണ്ടാക്കുന്നതുമായ സാമ്പത്തിക, ഡിജിറ്റല്‍ ആക്രമണമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. . വിലക്കിനെ തുടര്‍ന്ന് ഓരോ ചൈനീസ് ആപ് കമ്പനിയും ദിവസവും കോടികളുടെ നഷ്ടമാണ് നേരിടുന്നത്
രാജ്യത്തെ ജനങ്ങളുടെ ഡേറ്റ സംരക്ഷിക്കാനാണു നമ്മള്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതൊരു ഡിജിറ്റല്‍ സ്‌ട്രൈക്കായിരുന്നു. ഇന്ത്യ സമാധാനത്തിനായാണു നിലകൊള്ളുന്നത്. എന്നാല്‍ ആരെങ്കിലും ദുഷ്ടലാക്കോടെ വന്നാല്‍ തക്കതായ മറുപടി നല്‍കും. ആപ്പുകളുടെ നിരോധനം വലിയൊരു അവസരമാണു തുറക്കുന്നതെന്നു കരുതുന്നു. നല്ല ആപ്പുകള്‍ ഇന്ത്യക്കാര്‍ക്കു നിര്‍മിച്ചു കൂടെ? – കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു.
കിഴക്കന്‍ ലഡാക്കില്‍ ആക്രമണങ്ങളും കയ്യേറ്റവും നടത്തി ചൈന അതിരു വിടുന്നതില്‍ ഇന്ത്യ കടുത്ത അമര്‍ഷത്തിലും അസംതൃപ്തിയിലുമാണ്. സൈനിക, നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നം പരിഹരിക്കുകയെന്ന സംയമന മാര്‍ഗമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ‘കയ്യൂക്ക് കാണിക്കാനാണു ഭാവമെങ്കില്‍ സൂക്ഷിക്കണം ചൈനേ’ എന്നുള്ള മുന്നറിയിപ്പു നല്‍കുക കൂടിയാണ് ആപ്പ് നിരോധനത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉന്നതവൃത്തങ്ങള്‍ പറയുന്നു. രാഷ്ട്രീയ, സൈനിക ആവശ്യങ്ങള്‍ക്കായി ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ഇന്ത്യയില്‍നിന്നു ഡേറ്റാ ഖനനം (Data Mining) ചെയ്യുന്നതു തടയുകയെന്ന വലിയ ഉദ്ദേശ്യവുമുണ്ട്.
Post Your Comments