KeralaNewsIndia

സിഎഎ പ്രതിഷേധത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തു വകകള്‍ കണ്ടുകെട്ടാന്‍ ആരംഭിച്ചു

ലക്‌നൗ: സിഎഎ പ്രതിഷേധത്തിന്റെ മറവില്‍ പൊതുമുതല്‍ നശിപ്പിച്ചവരുടെ വസ്തു വകകള്‍ കണ്ടുകെട്ടാന്‍ ആരംഭിച്ചു. പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്നവര്‍ക്കെതിരേ ഉത്തര്‍പ്രദേശ് ഗവണ്മെന്റ് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് പ്രകാരമാണ് വസ്തുവകകള്‍ കണ്ടെത്താന്‍ നടപടി. ആദ്യഘട്ടത്തിൽ ലക്‌നൗ ഭരണകൂടം നടപടി ആരംഭിച്ചു.

Read also: പന്ത്രണ്ട് മണിക്കൂറിനുള്ളിൽ ഒരു പാർസൽ മറ്റൊരു സ്ഥലത്തുള്ള ഒരാൾക്ക് അയക്കണോ? ശ്രദ്ധ നേടി ടെറാപ്ലെയിൻ കൊറിയർ സർവീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രതിഷേധങ്ങള്‍ നടന്നത്. കോണ്‍ഗ്രസ്സ് നേതാക്കളായ സദഫ് ജാഫറൂം പോപ്പുലര്‍ ഫ്രണ്ട് ബന്ധം സംശയിക്കുന്ന മൊഹമ്മദ് ഷൊഹൈബും ഉള്‍പ്പെടെ നേതൃത്വം നല്‍കിയ കലാപകാരികള്‍ അനേകം സ്വകാര്യ കച്ചവടസ്ഥാപനങ്ങളും ഗവണ്മെന്റ് സ്ഥാപനങ്ങളും തല്ലിത്തകര്‍ത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുമുതല്‍ നശിപ്പിച്ചതായി തെളിഞ്ഞിട്ടുള്ളവരുടെയെല്ലാം സ്വത്ത് വകകള്‍ കണ്ടുകെട്ടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിറക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button