ചെന്നൈ: തമിഴ്നാട് നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം നഷ്‌ടപരിഹാരം. എന്‍.എല്‍.എ.സി ഇന്ത്യ ലിമിറ്റഡ് (നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) ല്‍ ആണ് ഇന്നലെ രാവിലെ ഒന്‍പതു മണിയോടെ അപകടം ഉണ്ടായത്. രണ്ടാം സ്റ്റേജിലെ അഞ്ചാം യൂണിറ്റിലായിരുന്നു അപകടം. 87 മീറ്റര്‍ ഉയരമുള്ള ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 6 പേരാണ് മരിച്ചത്. 17 പേര്‍ക്ക് പൊള്ളലേറ്റു. പരിക്കേറ്റവരെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായമായി നൽകുമെന്നും നേരിയ തോതില്‍ പരിക്കുള്ളവര്‍ക്ക് 50,000 രൂപ വീതവും നല്‍കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇക്കഴിഞ്ഞ മേയില്‍ സമാനമായ പൊട്ടിത്തെറി ഈ തെര്‍മല്‍ പ്ലാന്റില്‍ ഉണ്ടായിരുന്നു. അന്ന് എട്ട് പേര്‍ക്കാണ് പൊള്ളലേറ്റത്. തുടര്‍ന്ന് പ്ലാന്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയായിരുന്നു.
Post Your Comments