എ.എക്സ്.എന്‍ ചാനല്‍ ഇന്ത്യയിലെ സംപ്രേക്ഷണം അവസാനിപ്പിച്ചു. 21 വർഷത്തിന് ശേഷമാണ് ചാനൽ നിറുത്തുന്നത്. എ.എക്സ്.എന്‍, എ.എക്സ്.എന്‍ എച്ച്.ഡി ചാനലുകളാണ് സോണി പിക്ചേഴ്സ് നെറ്റ്‍വര്‍ക്ക് ഇന്ത്യ നിര്‍ത്തുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ ചാനലിന്‍റെ ഇന്ത്യ, പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ പ്രവര്‍ത്തനം അവസാനിക്കും.
Starting today, AXN is going off air. It’s been an epic ride guys! May Reality, Entertainment and Drama always be with you. #OneLastRED #21YearsOfAXN pic.twitter.com/GGlzC0gWQJ
— AXN Live R.E.D. (@AXNIndia) July 1, 2020
ഒരു കാലത്ത് മികച്ച ചിത്രങ്ങള്‍ കൊണ്ടും പരിപാടികള്‍ കൊണ്ടും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ടി.വി ചാനലായിരുന്നു എ.എക്സ്.എന്‍. ഇംഗ്ലീഷ് സിനിമകളും വിനോദ പരിപാടികളുമായിരുന്നും ചാനലിന്‍റെ പ്രധാന ഉള്ളടക്കം. എന്നാൽ കോവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയാണ് സംപ്രേക്ഷണം നിര്‍ത്തുന്നതില്‍ എത്തിച്ചതെന്നാണ് കമ്പനിയോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചത്.
Starting today, AXN is going off air. It’s been an epic ride guys! May Reality, Entertainment and Drama always be with you. #OneLastRED #21YearsOfAXN pic.twitter.com/GGlzC0gWQJ
— AXN Live R.E.D. (@AXNIndia) July 1, 2020
ചാനലിലെ ഫിയര്‍ ഫാക്ടര്‍, ബ്രേക്കിംഗ് ദി മജിഷ്യന്‍സ് കോഡ്, ഗോസ്റ്റ് ഹണ്ടേഴ്സ്, മിനുറ്റ് ടു വിന്‍ ഇറ്റ്, റിപ്ലീഴ്സ് ബിലീവ് ഇറ്റ് ഓര്‍ നോട്ട്, സ്ട്രീറ്റ് മാജിക്, ടോപ് ഗിയര്‍, ദി അമേസിങ് റെയിസ് എന്നിവ പ്രേക്ഷക പ്രീതി നേടിയ പരിപാടികളായിരുന്നു. എ.എക്സ്.എനിന്‍റെ അവസാനത്തില്‍ എം.ടി.വി ഇന്ത്യ ട്വിറ്ററിലൂടെ വേദന പങ്കുവെച്ചു.
Post Your Comments