ആലപ്പുഴ: കണിച്ചുകുളങ്ങര എസ്‌എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ.കെ മഹേശന് ആത്മഹത്യ ചെയ്ത കേസില്‍ വെള്ളാപ്പള്ളി നടേശനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും പോലീസ് അറിയിച്ചു.നേരത്തേ, വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍. അശോകനെ പോലീസ് ചോദ്യം ചെയ്തിരുന്നു. കണിച്ചുക്കുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്.
മരിക്കുന്നതിന് മുമ്പ് മഹേശന് പുറത്തുവിട്ട കത്തുകളിലെയും ആത്മഹത്യാ കുറിപ്പിലെയും ആരോപണങ്ങള്‍ പോലീസ് ചോദിച്ചറിഞ്ഞു. ഇതിനിടെ സ്വാമി ശാശ്വതികാനന്ദയുടെ ദുരൂഹ മരണത്തിന് പിന്നില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന ആരോപണവുമായി സ്വാമിയുടെ സഹോദരി ശാന്ത രംഗത്തെത്തി. കേസ് അന്വേഷണത്തില്‍ വെള്ളാപ്പള്ളി നടേശന്‍ ഇടപെട്ടുവെന്നും പതിനെട്ട് വര്‍ഷം കഴിഞ്ഞിട്ടും മരണത്തിലെ ദുരൂഹത നീക്കാനായിട്ടില്ലെന്നും ശാന്ത ആരോപിച്ചു.
കേസ് തെളിയണമെങ്കില്‍ സിബിഐ അന്വേഷണം വേണമെന്നും, ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് അയച്ചിട്ടുണ്ടെന്നും ശാന്ത കൂട്ടിച്ചേര്‍ത്തുജൂലൈ ഒന്നിന് ശാശ്വതീകാനന്ദസ്വാമികള്‍ മരിച്ചിട്ട് 18 വര്‍ഷമാകുകയാണ്. 18 വര്‍ഷമായിട്ടും കേസന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. ഉയര്‍ന്ന ഏജന്‍സി തന്നെ അന്വേഷിക്കണം. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സഹോദരി ശാന്ത ആവശ്യപ്പെട്ടു.
നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍
വെള്ളാപ്പള്ളിയെ ഈ ട്രസ്റ്റിന്റെ താക്കോല്‍ സ്ഥാനത്ത് കൊണ്ടിരുത്തിയത് ശാശ്വതീകാനന്ദസ്വാമികളാണ് എന്ന് അദ്ദേഹം പല സ്ഥലത്തും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു ദാരുണമരണം സംഭവിച്ചിട്ട്, ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞോ? ഒരു പ്രതിഷേധം പോലും നടത്തിയതായി എനിക്ക് അറിവില്ല. എന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത നേരത്തെ വ്യക്തമാക്കിയിരുന്നു.
Post Your Comments