KeralaLatest NewsNews

പൊലീസുകാരെന്ന വ്യാജേന വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുക്കാൻ ശ്രമം

അടിമാലി : പൊലീസുകാരെന്ന പേരിൽ ഇടുക്കി അടിമാലിയിൽ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമം. സ്ഥലം ഇടപാടുകരെന്ന വ്യാജേന സമീപിച്ച സംഘം ഫോണിൽ ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി ഏഴര ലക്ഷം രൂപ തട്ടാൻ ശ്രമിച്ചെന്നാണ് ആരോപണം. സംഭവത്തിൽ വ്യാപാരി അടിമാലി സ്വദേശി വിജയൻ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി.

ജനുവരി 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിജയന്റെ ബന്ധുവിൻറെ 9.5 സെൻറ് സ്ഥലം വാങ്ങാൻ അജിതയെന്ന പേരിൽ ഒരു സ്ത്രീ ഫോൺ വിളിച്ചിരുന്നു. വീട്ടിലെത്തി സ്ഥലമിടപാട് സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ ഫോണിൽ പകർത്തി. തുടർന്ന് ഇവർ വീട്ടിൽ നിന്ന് പോയതിന് പിന്നാലെ റിട്ടയേഡ് ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തി സഹദേവൻ എന്നയാൾ വിളിച്ച് പണം ആവിശ്യപ്പെടുകയായിരുന്നു.

സഹദേവന് പിന്നാലെ ഷാജി, ഷൈജൻ എന്നിവരും ഫോണിൽ വിളിച്ചു. നൽകേണ്ട പണം ഏഴര ലക്ഷം രൂപയാക്കി ഉയർത്തി. ഭീഷണി ശക്തമായപ്പോൾ സംഘത്തിലെ ആരെയും പരിചയമില്ലാത്തതിനാൽ അടിമാലിയിലെ ഒരു അഭിഭാഷകൻ മുഖേന 1,37,000 രൂപ നൽകി. ഇതിനിടെ കേസ് ഒത്തു തീർക്കാമെന്ന വ്യാജേന സംഘം അടിമാലിയിലെ വിജയൻറെ കടയിലെത്തി. എന്നാൽ പണം ലഭിക്കാതെ വന്നതോടെ ഇവർ വിജയന്റെ ബന്ധുക്കളെയും ഭീഷണിപ്പെടുത്തി. ഇതോടെയാണ് സംഭവം വീട്ടിലറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ തുടരന്വേഷണത്തിനായി കേസ് അടിമാലി സിഐയ്ക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button