KeralaLatest NewsNews

സംസ്ഥാനത്തെ രണ്ട് സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കില്ല : അതിനുള്ള കാരണങ്ങള്‍ എടുത്തു പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ട് സ്ഥലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കില്ല , അതിനുള്ള കാരണങ്ങള്‍ എടുത്തു പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ പ്രായോഗികമായി ബുദ്ധിമുട്ടുണ്ടെന്നു കാണിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയുമോ എന്ന് ആരാഞ്ഞ് കമ്മിഷന്‍ കത്തയച്ചിരുന്നു. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ബുദ്ധിമുട്ടാണെന്നാണ് ടിക്കാറാം മീണ മറുപടി നല്‍കി. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയാറാണെന്നും അറിയിച്ചു.

Read Also :  സിവില്‍ സര്‍വീസ് പരീക്ഷകളുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു

അഞ്ച് കാരണങ്ങളാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോവിഡാണ് പ്രധാന പ്രശ്‌നം. മണ്‍സൂണ്‍ കാലമായതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രയാസമുണ്ട്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരടക്കം കോവിഡ് നിയന്ത്രണ ജോലികളിലായതിനാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കില്ല.

നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കിയില്ലാത്തതിനാല്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ട കാര്യമില്ല. ഒരു വര്‍ഷം കാലാവധിയില്ലാത്ത സാഹചര്യത്തില്‍ 10 കോടിയോളം രൂപ തിരഞ്ഞെടുപ്പിനായി ചെലവഴിക്കേണ്ടതില്ലെന്ന അഭിപ്രായവും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button