Latest NewsNewsInternational

ചൈന അമേരിക്കയുടേയും കണ്ണിലെ കരടാകുന്നു : ചൈനയുടെ മുഷ്‌ക് നയം യുഎസ് മാധ്യമപ്രവര്‍ത്തകരോട്

ബെയ്ജിങ് : ചൈന അമേരിക്കയുടേയും കണ്ണിലെ കരടാകുന്നു, ചൈനയുടെ മുഷ്‌ക് നയം യുഎസ് മാധ്യമപ്രവര്‍ത്തകരോട് . ചൈനയില്‍ പ്രവര്‍ത്തിക്കുന്ന നാല് യുഎസ് മാധ്യമങ്ങളോടു ജീവനക്കാരുടെയും സാമ്പത്തിക ഇടപാടുകളുടെയും വിവരങ്ങള്‍ ആവശ്യപ്പെട്ട് ചൈനീസ് ഭരണകൂടം. ഏഴു ദിവസത്തിനകം വിവരങ്ങള്‍ കൈമാറണമെന്നാണു നിര്‍ദേശം. അസോസ്യേറ്റഡ് പ്രസ്, യുണൈറ്റഡ് പ്രസ് ഇന്റര്‍നാഷനല്‍, സിബിഎസ്, എന്‍പിആര്‍ എന്നീ മാധ്യമ സ്ഥാപനങ്ങളോടാണു ചൈന വിവരങ്ങള്‍ ആവശ്യപ്പെട്ടത്. ചൈനയില്‍ ഇവര്‍ക്കു കെട്ടിടം, ഭൂമി എന്നിവയുണ്ടെങ്കില്‍ അതിന്റെ വിവരങ്ങളും നല്‍കണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് സാവോ ലിജിയാന്‍ വ്യക്തമാക്കി.

Read Also : ചൈനീസ് ആപ്പ് ടിക് ടോക്കിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജര്‍ ആകില്ലെന്ന് മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി

യുഎസിലെ ചൈനീസ് മാധ്യമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന അടിച്ചമര്‍ത്തല്‍ നടപടികള്‍ക്കു മറുപടിയാണ് ഇതെന്നും വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജൂണ്‍ 22ന് നാല് ചൈനീസ് മാധ്യമങ്ങളെ യുഎസ് ‘ഫോറിന്‍ മിഷന്‍’ എന്ന വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഫെബ്രുവരിയില്‍ അഞ്ച് സ്ഥാപനങ്ങള്‍ക്കും സമാനമായ നടപടി നേരിടേണ്ടിവന്നു. ഈ ഒന്‍പതു സ്ഥാപനങ്ങളും നിയന്ത്രിക്കുന്നതു ചൈനീസ് സര്‍ക്കാരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് മോര്‍ഗന്‍ ഓര്‍ട്ടാഗസ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button