ബെയിജിംഗ്: ഇന്ത്യയുടെ ഉറച്ച നിലപാടില്‍ ചൈനയ്ക്ക് ആശങ്ക , ഇന്ത്യയോട് സൂക്ഷിച്ച് കളിയ്ക്കണമെന്ന് താക്കീത്. ടിക് ടോക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകളാണേ ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ നടപടിയില്‍ കടുത്ത ഉത്കണ്ഠയാണ് ചൈന രേഖപ്പെടുത്തിയത്. സാഹചര്യം പരിശോധിച്ചുവരികയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ചുളള കച്ചവടരീതിയാണ് ചൈനീസ് കമ്പനികള്‍ പിന്തുടരാറെന്ന് ലിജിയന്‍ അറിയിച്ചു.
ടിക് ടോക്ക് ഉള്‍പ്പടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ചൈനീസ് വ്യവസായങ്ങളെ പിന്തുണയക്കാനുള്ള ഉത്തരവാദിത്തം ഇന്ത്യയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments