ഗുവാഹത്തി : ഭാര്യ സിന്ദൂരം ധരിക്കുന്നില്ലെന്ന ഭര്‍ത്താവിന്റെ പരാതിയിൽ വിവാഹ മോചനം അനുവദിച്ച് ഗുവാഹത്തി ഹൈക്കോടതി. ഹൈന്ദവ ആചാരം അനുസരിച്ച് വിവാഹിതരായ സ്ത്രീകളുടെ അടയാളങ്ങളാണ് നെറ്റിയിൽ അണിയുന്ന സിന്ദൂരവും കയ്യിലെ പ്രത്യേകതരം വളകളും. ഭാര്യ ഇത് ധരിക്കാത്തത് വിവാഹം അംഗീകരിക്കാത്തതിന് തുല്യമാണെന്ന് വാദിച്ചാണ് ഭർത്താവ് കോടതിയെ സമീപിച്ചത്.
ആദ്യം കുടുംബകോടതിയിലാണ് പരാതിയുമായി സമീപിച്ചതെങ്കിലും പരാതി തള്ളപ്പെട്ടിരുന്നു. ഭർത്താവിനെതിരായ യാതൊരു വിധത്തിലുള്ള കുറ്റകൃത്യവും ഭാര്യയിൽ നിന്നുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി തള്ളിയത്. തുടർന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഇതോടെ സിന്ദൂരവും സാഖയും അണിയാതിരുന്നാൽ അവർ അവിവാഹിതയാണെന്ന് കരുതപ്പെടും ഇത് ഭര്‍ത്താവുമായുള്ള വിവാഹം അവർ അംഗീകരിക്കുന്നില്ല എന്നതിനെയും സൂചിപ്പിക്കും. വൈവാഹിക ബന്ധം തുടർന്നു പോകാൻ താത്പര്യം ഇല്ലെന്നാണ് ഇവരുടെ നിഷേധാത്മക സമീപനം വ്യക്തമാക്കുന്നത്.. ‘ എന്ന് ചൂണ്ടിക്കാട്ടിയാണ് ഗുവാഹത്തി ഹൈക്കോടതി വിവാഹമോചനം അനുവദിച്ചത്.
2012 ഫെബ്രുവരി 17നാണ് ഇരുവരും വിവാഹിതരാകുന്നത്. ഭര്‍തൃവീട്ടില്‍ നിന്നും മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം വഴക്കിട്ടിരുന്നു. തുടര്‍ന്ന് 2013 ജൂണ്‍ 30 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ യുവതി പൊലീസ് പരാതി നൽകിയിരുന്നുവെങ്കിലും ആരോപണം നിലനില്‍ക്കുന്നതല്ലെന്നും ബെഞ്ച് പറഞ്ഞു. മാതാപിതാക്കളെ പരിപാലിക്കുന്നതില്‍ നിന്നും വൃദ്ധയായ മാതാവിനെ സംരക്ഷിക്കുന്നതില്‍ നിന്നും യുവതി ഭര്‍ത്താവിനെ തടഞ്ഞത് കുടുംബ കോടതി അവഗണിച്ചുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാര്യയുടെ ഇത്തരം പ്രവൃത്തികള്‍ ക്രൂരതക്കുള്ള തെളിവാണെന്നും കോടതി നിരീക്ഷിച്ചു.
Post Your Comments