COVID 19KeralaNews

കൊവിഡ് പകർച്ച രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം അതി രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും. തലസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കര്‍ഫ്യൂ ശക്തമാക്കും. പ്രധാനപ്പെട്ട എല്ലാ റോഡുകളിലും പരിശോധന നടത്തും. തിരുവനന്തപുരം തിരുമല കെഎസ്ഇബിയുടെ  ക്യാഷ് കൗണ്ടര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.

കോവിഡ് ആശങ്ക നിലനിൽക്കുന്ന മലപ്പുറത്തും നിയന്ത്രങ്ങള്‍ കർശനമാക്കും. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അര മണിക്കൂറിൽ കണ്ടൈൻമെന്‍റ് സോൺ കടക്കണം എന്നാണ് നിര്‍ദ്ദേശം. ഇടയ്ക്ക് വാഹനം നിർത്തി ആളിറങ്ങാൻ അനുമതിയില്ല.

ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാർഡുകളും കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖാപിച്ച സാഹചര്യത്തിൽ അടിയന്തര നടപടികളെക്കുറിച്ചാലോചിക്കാൻ ഇന്ന് മലപ്പുറത്ത് യോഗം ചേരും. നിലവിലെ സാഹചര്യം വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർ, ജില്ലയിലെ റവന്യു-ആരോഗ്യ-പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. കളക്ട്രേറ്റിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക.

അതേസമയം, കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ കെഎസ്ആര്‍ടിസി ഡിപ്പോ ഇന്ന് പ്രവർത്തനം തുടങ്ങും. മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഡിപ്പോ അടച്ചത്. ബസുകളും ഡിപ്പോയും കോവിഡ് അണുവിമുക്തമാക്കി. കണ്ടക്ടറുമായി സമ്പർക്കത്തിലായ ജീവനക്കാരും യാത്രക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button