COVID 19Latest NewsIndiaNews

ഇന്ത്യയില്‍ കോവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചുവെന്ന് റിപ്പോര്‍ട്ട് : കോവാക്‌സിനെ കുറിച്ച് ഗവേഷകര്‍

ന്യൂഡല്‍ഹി: കോവിഡിനെതിരെ ലോകരാഷ്ട്രങ്ങള്‍ പോരാടുമ്പോള്‍ കോവിഡ് പ്രതിരോധ വാക്‌സിനുകള്‍ കണ്ടുപിടിയ്ക്കുന്നതിനുള്ള ശ്രമത്തിലാണ്. ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് വൈറസിനെതിരെ വാസ്‌കിന്‍ കണ്ടുപിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ചൈന എന്നിവിടങ്ങളില്‍ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയിലും കൊവിഡ് 19 വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്ന എന്ന ആശ്വാസകരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത് . ഭാരത് ബയോടെക്കാണ് കൊവാക്‌സിന്‍ (COVAXIN) എന്ന പേരില്‍ ഇന്ത്യയിലെ ആദ്യ വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്

Read Also :കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ അറിയിപ്പ്

.വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡി.സി.ജി.ഐ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ജൂലായ് മുതല്‍ തന്നെ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button