KeralaLatest NewsNews

റബ്ബര്‍ ഷീറ്റ് പുകപ്പുരയ്ക്ക് തീപിടിച്ചു ; അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന നാല് ടണ്ണോളം റബര്‍ ഷീറ്റ് കത്തി നശിച്ചു

കോട്ടയം: റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് പുകപ്പുരയ്ക്ക് അകത്തും പുറത്തുമായി സൂക്ഷിച്ചിരുന്ന നാല് ടണ്ണോളം റബര്‍ ഷീറ്റ് കത്തി നശിച്ചു. കോട്ടയം കടപ്പൂരില്‍ ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. പാലയ്ക്കല്‍ ഷാന്റിസിന്റെ ഉടമസ്ഥതയിലുള്ള പാലയ്ക്കല്‍ ട്രേഡേഴ്‌സിലെ റബ്ബര്‍ ഷീറ്റ് പുകപ്പുരയ്ക്കാണ് തീ പിടിച്ചത്.

ഉടമയും, നാട്ടുകാരും ഫയര്‍ ഫോഴ്‌സും തക്കസമയത്ത് എത്തിയതിനാല്‍ മറ്റ് ഭാഗത്തേയ്ക്ക് തീ പടരാതെ രക്ഷപ്പെട്ടു. രണ്ട് ഭാഗങ്ങളായുള്ള പുകപ്പുരയുടെ ഒരു ഭാഗമാണ് കത്തി നശിച്ചത്. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button