UAELatest NewsNewsGulf

യു എ ഇയിൽ മനസിന്റെ താളം തെറ്റി പ്രവാസി മലയാളി അലയുന്നു

ഷാർജ : യു എ ഇയിലെ ഷാർജ, സജ വ്യവസായമേഖലയിലെ പ്രവാസികളുടെ നൊമ്പരമായി മാറിയിരിക്കുകയാണ് ഒരു മലയാളി യുവാവ്. മനസിന്റെ താളം തെറ്റി യുവാവ് ഈ മേഖലയിൽ  അലയുകയാണ്. യുവാവ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണെന്നാണ് വിവരം. കൈയിലെ പണവും പാസ്പോർട്ടും നഷ്ടപ്പെട്ടു എന്നും യുവാവ് പറയുന്നുണ്ട്. ഇദ്ദേഹത്തിനെ എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാൻ വഴി തേടുകയാണ് സജ മേഖലയിലെ പ്രവാസികൾ.

ഒരാഴ്ച മുമ്പാണ് യുവാവിനെ ഷാർജ സജ മേഖലയിൽ ഇങ്ങനെ കണ്ടുതുടങ്ങിയത്. ഭക്ഷണം ആവശ്യപ്പെട്ട് കൊടുത്താൽ ഇടക്ക് കഴിക്കും, അല്ലെങ്കിൽ വലിച്ചെറിയും. താമസം ഒരുക്കിയെങ്കിലും അവിടെ നിൽക്കില്ല. പെരുവഴിയിലാണ് കിടപ്പ്. സന്ദർശകവിസയിലാണ് ഇദ്ദേഹം ഗൾഫിൽ എത്തിയത്. കോവിഡ് കാലമായതിനാൽ ചികിൽസക്കായി ആശുപത്രിയിലാക്കാനും കഴിയുന്നില്ല.

യുവാവിന്റെ നാട്ടിലെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. പാസ്പോർട്ട് നഷ്ടപ്പെട്ട യുവാവിനെ നിലവിലെ വെല്ലുവിളികൾ മറികടന്ന് നാട്ടിലെത്തിക്കാൻ അധികൃതരുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടുകയാണ് ഷാർജ, സജ വ്യവസായമേഖലയിലെ പ്രവാസികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button