KeralaLatest NewsNews

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ചു ; ഇടുക്കിയിൽ സർക്കാർ ഡോക്ടർ അറസ്റ്റിൽ

ഇടുക്കി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച കേസിൽ  യുവ ഡോക്ടറടക്കം രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി കാമാക്ഷി ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല സ്വദേശി ഡോ.വി.ജിത്ത് (34), തൊടുപുഴയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കോട്ടയം പിഴക് മാനത്തൂർ സ്വദേശിയായ ടിനു തോമസ് (23) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും ലാപ് ടോപ്പിൽ നിന്നും നിരവധി നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ടിനു തോമസിന്റെ മൊബൈൽ ഫോണിൽ നിന്നും അശ്ലീല ചിത്രങ്ങൾ സൈബർ സെൽ പരിശോധനയിൽ കണ്ടെത്തി. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച് അന്വേഷിക്കുന്ന കേരള പൊലീസിന്റെ പി. ഹണ്ട് ഓപ്പറേഷനിലൂടെയാണ് ഇവരെ കുടുക്കിയത്.

കോട്ടയത്തും കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച മൂന്നു പേർ പിടിയിലായിട്ടുണ്ട്. കോട്ടയത്ത് അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്; കോട്ടയം വെസ്റ്റിലും മുണ്ടക്കയത്തും ചങ്ങനാശേരിയിലും വൈക്കത്തും കുറവിലങ്ങാടുമാണ് കേസെടുത്തത്.

നേരത്തെ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ട റെയ്‍ഡ് പൊലീസ് നടത്തിയത്. റെയ്‍ഡില്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആറ് വയസിനും 15 വയസിനും ഇടയില്‍ പ്രായമുളള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് നടുക്കുന്ന കണ്ടെത്തല്‍. ഇവയില്‍ ഏറെയും കോവിഡ് കാലത്തുതന്നെ ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപകമായ റെയ്ഡ് നടത്തിയത്.

 

shortlink

Post Your Comments


Back to top button