ന്യൂഡല്‍ഹി: കഴിഞ്ഞ അര നൂറ്റാണ്ടിലധികം ഭരിച്ച കോണ്‍ഗ്രസിന് കഴിയാത്ത കാര്യങ്ങളാണ് ആറ് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ ചെയ്ത് തീര്‍ത്തതെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ന് വളരെ സുരക്ഷിതമാണ്. നിതിന്‍ ഗഡ്കരി പറഞ്ഞു.
രാജസ്ഥാനില്‍ ബിജെപി നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചൈന, നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു. മറ്റ് രാജ്യങ്ങളുടെ പ്രദേശം പിടിച്ചെടുക്കേണ്ട ആവശ്യം ഇന്ത്യക്ക് ഇല്ല.നേപ്പാള്‍, ഭൂട്ടാന്‍ , ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളുമായി അടുത്ത സൗഹൃദമാണ് ഇന്ത്യക്കുള്ളത്. ഏത് പ്രതിസന്ധിയിലും അവര്‍ക്കൊപ്പം നില്‍ക്കും. ആരെയും ആക്രമിക്കണമെന്ന ഉദ്ദേശം ഇന്ത്യക്കില്ല. എന്നാല്‍ ഇന്ത്യയെ ദുഷ്ടലാക്കോടെ നോക്കുന്നവരെ ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ആഭ്യന്തര, ബാഹ്യ സുരക്ഷയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയുടെ ആഭ്യന്തര, ബാഹ്യ സുരക്ഷയ്ക്കാണ് മോദി സര്‍ക്കാര്‍ കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് രാജ്യത്തെ ഭീകരത ഇല്ലാതാക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു.
മാവോയിസ്റ്റ് ഭീകരവാദം നാശത്തിന്റെ വക്കിലാണ് ഇപ്പോള്‍ ഉള്ളത്. ആളുകള്‍ക്കിടയില്‍ ദേശീയത വളര്‍ത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യം. സന്തോഷം നിറഞ്ഞതും സമൃദ്ധമായതും, ശക്തവുമായ രാജ്യത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭയം, വിശപ്പ്, ഭീകരവാദം, അഴിമതി എന്നിവയില്‍ നിന്നും രാജ്യത്തെ മോചിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments