തൃശൂര്‍: തൃശൂരിൽ കനത്ത ജാഗ്രത. കണ്ടെയ്ന്മെന്റ് സോണുകളിലുള്‍പ്പെട്ട തൃശൂര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ കുറവാണ്. പലയിടത്തും ഗതാഗതം പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. അതിനാല്‍ ഓട്ടോറിക്ഷകള്‍ മിക്കതും നിരത്തിലിറങ്ങിയിട്ടില്ല. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്ന് അകത്തേക്കും പുറത്തേക്കും ആളുകള്‍ പോകാതിരിക്കാന്‍ പോലീസ് ബാരിക്കേഡുകള്‍ ഉപയോഗിച്ച് വഴികള്‍ അടച്ചിട്ടുണ്ട്. ഇരുചക്രവാഹനയാത്രക്കാര്‍ക്കും യാത്ര ചെയ്യാനാകില്ല. നഗരത്തിനകത്ത് പോലീസ് കാവലുണ്ട്.
Read also: ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ് ; സിനിമാ നിര്‍മാതാവിനെ ഉടന്‍ ചോദ്യംചെയ്യും
ഹോട്ടലുകളും കുറവാണ്. ശക്തന് മാര്‍ക്കറ്റിലും മത്സ്യമാര്‍ക്കറ്റിലും തിരക്ക് വളരെ കുറവാണ്. വാങ്ങാനാളില്ലാതായതോടെ പച്ചക്കറിക്കും മീനിനും വില കുറഞ്ഞിട്ടുണ്ട്.വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ടെന്നും അനാവശ്യമായി പുറത്തിറങ്ങിയവര്‍ക്കും മാസ്ക് ധരിക്കാത്തവര്‍ക്കെതിരെയും കേസെടുക്കുന്നുണ്ടെന്നും തൃശൂര്‍ എസിപി വി.കെ. രാജു വ്യക്തമാക്കി.
Post Your Comments