Latest NewsKeralaNews

മറ്റൊരു ഭാര്യയുള്ളപ്പോള്‍ വീണ്ടും വിവാഹം ; യുവതിയുടെ ആത്മഹത്യയിൽ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം : യുവതി ആത്മഹത്യചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാഭവനില്‍ ആര്യാദേവനെ (23) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവായ തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്നില്‍ വത്സലാഭവനില്‍ പ്രദീപ് (രാജേഷ് കുമാര്‍-32) നെ പോലീസ് അറസ്റ്റുചെയ്തത്.

ബുധൻ രാത്രി 11 മണിയോടെ ഒരു വയസ്സു പ്രായമുള്ള യുവതിയുടെ ഇരട്ടക്കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടി വിളിച്ചെങ്കിലും തുറക്കാതെ വന്നതോടെ വാതിൽ പൊളിച്ച് നോക്കുമ്പോഴാണ് ബോധരഹിതയായ നിലയിൽ ആര്യയെ കാണുന്നത്. ഉടൻ ആശുപത്രിയിലെത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ആര്യയെ വിവാഹം കഴിക്കുമ്പോള്‍ രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു. അതിന്റെ പേരിൽ ഇരുവരും നിത്യവും വഴക്കായിരുന്നു. തുടർന്ന് രാജേഷുമായി പിണക്കത്തിലായ ആര്യ ഒൻപത് മാസമായി അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. എന്നാൽ ആഴ്ചകൾക്കു മുൻപ് രാജേഷ് രാത്രിയിൽ ആര്യയുടെ വീട്ടിലെത്തി പണം ആവശ്യപ്പെട്ടു ബഹളം വച്ചെതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു. നിരന്തരം ഫോണില്‍കൂടി പണം ചോദിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, ഒരു സ്ത്രീയുമായി നിയമപരമായി ബന്ധം നിലനിൽക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ആറ്റിങ്ങൾ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ വട്ടപ്പാറ സി.ഐ ടി.ബിനുകുമാർ,എസ്.ഐമാരായ സലിൽ,ബാബു സാബത്ത് എ.എസ്.ഐ ഷാ, സിവിൽ പോലീസ് ഓഫീസർമാരായ ഷമീർ,രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button