COVID 19KeralaLatest NewsNews

കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് 10,000 രൂപ വരെ പിഴ: പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കുന്നവർക്ക് കുറ്റത്തിന്റെ ഗൗരവമനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാൻ നിർദേശം. പിഴയടച്ചില്ലെങ്കിൽ തടവുശിക്ഷ ലഭിക്കും. അറസ്റ്റ് രേഖപ്പെടുത്തിയശേഷം വിട്ടയയ്ക്കുകയും പിന്നീട് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്യും. വ്യാപാര സ്ഥാപനങ്ങളിൽ സാനിറ്റൈസറോ കൈ കഴുകുന്നതിനുള്ള സംവിധാനമോ ഏർപ്പെടുത്താതിരിക്കുക, നിർദേശിച്ചതിൽ കൂടുതൽ ആളുകളെ കടയിൽ കയറ്റുക, ക്വാറന്റീൻ ലംഘനം,അകലം പാലിക്കാതെയുള്ള കൂട്ടം ചേരൽ, വാഹനങ്ങളിൽ അധികം യാത്രക്കാരെ കയറ്റുക, രാത്രി 9 നു ശേഷം അനധികൃതമായി പുറത്തിറങ്ങുക തുടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് നടപടിയെടുക്കുന്നത്.

Read also: നേപ്പാളിനോട് അലിവില്ല, കര്‍ശ്ശന പെട്രോളിങ് നേപ്പാൾ അതിർത്തിയിലും സജ്ജമാക്കി ഇന്ത്യ, അതിര്‍ത്തിയുടെ സംരക്ഷണം ഇനി സശസ്ത്ര സീമാബലിന്

കടകളിൽ പരമാവധി 5 പേർക്ക് ഒരേ സമയം കയറാം. വലിയ കടകളിൽ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ ഇളവുണ്ട്. കാറുകളിൽ ഡ്രൈവറടക്കം 4 പേർക്കാണ് സഞ്ചരിക്കാനാകുക. ഇരുചക്ര വാഹനത്തിൽ കുടുംബാംഗമാണെങ്കിൽ 2 പേർക്ക് യാത്ര ചെയ്യാം. വിവാഹത്തിനു പരമാവധി 50 പേരും മരണത്തിന് 20 പേരുമാകാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നു പുറത്തേക്കും അകത്തേക്കും പ്രവേശനമില്ല. മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ ആദ്യം 200 രൂപ പിഴ. വാഹനത്തിൽ സഞ്ചരിക്കുമ്പോഴും മാസ്ക് നിർബന്ധമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button